Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fly In Germany

Europe

ജ​ര്‍​മ​നി​യി​ല്‍ കാ​ര്‍​ണി​വ​ലി​ന് കൊ​ടി​യി​റ​ങ്ങി

ബ​ര്‍​ലി​ന്‍:  മ​ഞ്ഞു​വീ​ഴ്ച​യും ക​ടു​ത്ത ത​ണു​പ്പം മ​ഴ​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥയെയും അവഗണിച്ച്  ലോ​ക​പ്ര​ശ​സ്ത​മാ​യ ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ കാ​ര്‍​ണി​വ​ലി​ന് കൊ​ടി​യി​റ​ങ്ങി. ആ​ഘോ​ഷ​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച റോ​സ​ന്‍ മോ​ണ്ടാ​ഗ് പ​രേ​ഡോ​ടെയാണ് പ​രി​സ​മാ​പ്തി കു​റി​ച്ചത്.

ജ​ര്‍​മ​നി​യി​ല്‍ സാ​മ്പ​ത്തി​ക ആ​ഘാ​തം നി​ല​നി​ല്‍​ക്കു​മ്പോ​ഴും താ​ര​ത​മ്യേ​ന ചെ​റി​യ സീ​സ​ണ്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, കൊ​ളോ​ണ്‍ കാ​ര്‍​ണി​വ​ല്‍ ഏ​ക​ദേ​ശം 850 മി​ല്യ​ണ്‍ യൂ​റോ​യും, രാ​ജ്യ​വ്യാ​പ​ക​മാ​യി, ഏ​ക​ദേ​ശം 2 ബി​ല്യ​ണ്‍ യൂ​റോ​യും വ​രു​മാ​നം നേ​ടി.  റോ​സ് മ​ണ്ടേ പ​രേ​ഡി​ല്‍ ഏ​ക​ദേ​ശം 11,500 പേ​ര്‍ 74 ഗ്രൂ​പ്പു​ക​ളി​ലും 21 ഫ്ലോ​ട്ടു​ക​ളി​ലു​മാ​യി ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ മാ​ര്‍​ച്ച് ന​ട​ത്തി.

സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ന​ഗ​രം വീ​ണ്ടും ഉ​യ​ര്‍​ന്ന അ​നു​പാ​തം രേ​ഖ​പ്പെ​ടു​ത്തി, ഏ​ക​ദേ​ശം 1.5 മി​ല്യ​ണ്‍ സ​ന്ദ​ര്‍​ശ​ക​ര്‍, പ്ര​ത്യേ​കി​ച്ച് അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നുമെ​ത്തി.

കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ല്‍ പ​രേ​ഡി​ന് ചെ​റി​യ മ​ഞ്ഞു​വീ​ഴ്ച​യും ആ​ലി​പ്പ​ഴ വ​ര്‍​ഷ​വും നേ​രി​ടേ​ണ്ടി​വ​ന്നു, പ​ക്ഷേ ഇ​ത് തെ​രു​വു​ക​ളി​ല്‍ നി​ര​ന്നി​രു​ന്ന ആ​രാ​ധ​ക​രു​ടെ ആ​വേ​ശം കെ​ടു​ത്തി​യി​ല്ല എ​ന്ന​തും ഒ​രു വ​സ്തു​ത​യാ​ണ്. രാ​വി​ലെ 10 മ​ണി​യ്ക്ക് ആ​രം​ഭി​ച്ച പ​രേ​ഡ് വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കാ​ണ് സ​മാ​പി​ച്ച​ത്. 

കാ​ര്‍​ണി​വ​ല്‍ സീ​സ​ണി​ന്‍റെ അ​വ​സാ​ന​മാ​യി ചെ​വ്വാ​ഴ്ച വൈ​കു​ന്നേ​രം, നു​ബ്ബ​ലി​ന്റെ പ്ര​തി​മ​യു​ടെ പ​ര​മ്പ​രാ​ഗ​ത ക​ത്തി​ക്ക​ല്‍ ന​ട​ക്കും. കാ​ര്‍​ണി​വ​ലി​നി​ടെ ചെ​യ്യു​ന്ന എ​ല്ലാ ദു​ഷ്പ്ര​വൃ​ത്തി​ക​ള്‍​ക്കും പ്ര​തി​മ ബ​ലി​യ​ര്‍​പ്പി​ക്ക​പ്പെ​ടു​ന്നു. നോ​മ്പു​കാ​ലം ആ​രം​ഭി​ക്കു​ന്ന​ത് വി​ഭൂ​തി/​ആ​ഷ് ബു​ധ​നാ​ഴ്ച​യാ​ണ്, ഇ​താ​വ​ട്ടെ പ​ര​മ്പ​രാ​ഗ​ത​മാ​യി ബ്രൂ​വ​റി​ക​ളി​ല്‍ മ​ത്സ്യ വി​രു​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

ജ​ര്‍​മ​ന്‍ സം​സ്കാ​ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​ണ് കാ​ര്‍​ണി​വ​ലു​ക​ളും അ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പ​രേ​ഡു​ക​ളും. കൊ​ളോ​ണി​ല്‍ മാ​ത്ര​മാ​യി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ 8,5 കി​ലോ മീ​റ്റ​റ​ര്‍ ദൂ​ര​ത്തി​ലാ​ണ് പ​രേ​ഡ് ക​ട​ന്നു​പോ​യ​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ആ​ഘോ​ഷ​ത്തി​മി​ര്‍​പ്പ് അ​ല്‍​പ്പം​പോ​ലും അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​ല്ല. കാ​ര്‍​ണി​വ​ല്‍ സീ​സ​ണി​ലെ പ​ര​മ്പ​രാ​ഗ​ത റോ​സ​ന്‍​മൊ​ണ്ടാ​ഗ് പ​രേ​ഡു​ക​ള്‍ കൊ​ളോ​ണ്‍ കൂ​ടാ​തെ മൈ​ന്‍​സ് ഡ്യൂ​സ്സ​ല്‍​ഡോ​ര്‍​ഫ്, എ​സ്സ​ന്‍, ഹാം​ബു​ര്‍​ഗ്, ട്രി​യ​ര്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ആ​ഘോ​ഷം ന​ട​ന്ന​ത്. ക​ന​ത്ത മ​ഴ​യും കാ​റ്റും പ്ര​വ​ചി​ച്ചി​രു​തു​പോ​ലെ​ത​ന്നെ ഉ​ണ്ടാ​യി.

 

Latest News

Up