Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found On

Thiruvananthapuram

വേളി കടൽത്തീരത്ത്സ്ത്രീയു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജിതം

വ​ലി​യ​തു​റ: വേ​ളി ക​ട​ല്‍​ത്തീ​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ല്‍ സ്ത്രീയു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജിതം.

50 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വേ​ളി തീ​ര​ക്ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ള്‍ മു​ണ്ടു​കൊ​ണ്ട് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

വേ​ളി​യി​ല്‍​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​രാ​ണു തീ​ര​ക്ക​ട​ലി​ല്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ല്‍ ര​ണ്ടു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ തു​മ്പ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​ല്‍​നി​ന്നു ര​ക്തം പു​റ​ത്തു​വ​ന്നു ക​ട്ട​പി​ടി​ച്ചി​ട്ടു​ണ്ട്. വി​ര​ലി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ മ​ഷി ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത സ​മ​യം ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന വി​ഴി​ഞ്ഞം പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.കൂ​ടാ​തെ മ​രി​ച്ച സ്ത്രീ​യു​ടെ ക​ഴു​ത്തി​ല്‍ കൊ​ന്ത​യും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം കൊ​ല​പാ​ത​കം ആ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ മി​ക്കു​ന്ന​ത്. മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ മീ​ന്‍ കൊ​ത്തി​യ മു​റി​വ​ല്ലാ​തെ മ​റ്റു മു​റി​പ്പാ​ടു​ക​ള്‍ ശ​രീ​ര​ത്തി​ലി​ല്ല. പോ​ലീ​സി​നു പു​റ​മ​മേ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലെ മി​സിം​ഗ് കേ​സു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ പ​ള്ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​റി​യി​പ്പ് ന​ല്‍​കി​യ​താ​യും തു​മ്പ പോ​ലീ​സ് പ​റ​ഞ്ഞു.വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സി​നും സ​ന്ദേ​ശം കൈ​മാ​റി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. തു​മ്പ പോ​ലീ​സ് അ​സ്വാ​ഭി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Latest News

Up