Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geethumohandas

ഗീ​തു​വി​ന്‍റെ ഗം​ഗ​യാ​യി ന​യ​ൻ​സ്; ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ച്ച് "ടോ​ക്സി​ക്' ഫ​സ്റ്റ് ലു​ക്ക്

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ടോ​ക്സി​ക് ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. കെ​ജി​എ​ഫ്: 2-ന് ​ശേ​ഷം യാ​ഷി​ന്‍റെ ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ചി​ത്ര​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ടോ​ക്സി​ക്കി​ൽ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. ഇ​തു​വ​രെ കാ​ണാ​ത്ത ന​യ​ൻ​സ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ. ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീ​യാ​ണ് ഗം​ഗ. ന​യ​ൻ​താ​ര​യു​ടെ ഇ​തു​വ​രെ​യു​ള്ള ക​രി​യ​റി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ടോ​ക്സി​ക്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക ഗീ​തു മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യു​ടെ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും. ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തേ​സ​മ​യം, ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചു​വെ​ന്ന് എ​നി​ക്കു ബോ​ധ്യ​പ്പെ​ട്ടു- ഗീ​തു പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വി​ട്ടി​രു​ന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ളും റി​ലീ​സ് ചെ​യ്യും. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം രാ​ജ​വ് ര​വി, സം​ഗീ​തം ര​വി ബ​സ്രു, എ​ഡി​റ്റിം​ഗ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി. 2026 മാ​ർ​ച്ച് 19 ന് ​തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും

Latest News

Up