Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Genocide

എസ്ഐആര്‍ രക്തരഹിത രാഷ്‌ട്രീയ വംശഹത്യ: ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍

കോ​​ട്ട​​​യം: കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​സ്ടി​​​എ) 35-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ന്ദ്രസ​​​ര്‍ക്കാ​​​ര്‍ രാ​​​ജ്യ​​​ത്ത് അ​​​നാ​​​വ​​​ശ്യ​​​മാ​​​യി അ​​​ടി​​​ച്ചേ​​​ല്‍പ്പി​​​ക്കു​​​ന്ന എ​​​സ്ഐ​​ആ​​​ര്‍ ര​​​ക്ത​​​ര​​​ഹി​​​ത രാ​​​ഷ്‌​​ട്രീ​​​യ വം​​​ശ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​ആ​​​ര്‍ കേ​​​വ​​​ല​​​മാ​​​യ വോ​​​ട്ടേ​​​ഴ്‌​​​സ് ലി​​​സ്റ്റ് പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മ​​​ല്ല; മ​​​റി​​​ച്ച്, പൗ​​​ര​​​ത്വ ര​​​ജി​​​സ്റ്റ​​​റി​​​ലേ​​​ക്കു​​​ള്ള ര​​​ഹ​​​സ്യനീ​​​ക്ക​​​മാ​​​ണ്. ഇ​​​വി​​​ടെ പൗ​​​ര​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നാ​​​ല്‍ പൗ​​​ര​​​ത്വം വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തെ 16.5 കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡി. ​​​സു​​​ധീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ ടി.​​​ആ​​​ര്‍. ര​​​ഘു​​​നാ​​​ഥ​​​ന്‍, എ​​​സ്ടി​​​എ​​​ഫ്‌​​​ഐ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ര​​​വി ചാ​​​വ, എ​​​ഫ്എ​​​സ്ഇ​​​ടി​​​ഒ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍, കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് സെ​​​ന്‍ട്ര​​​ല്‍ ഗ​​​വ. എം​​​പ്ലോ​​​യീ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ആ​​​ര്‍. പ്ര​​​മോ​​​ദ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ.​​​എ ഷാ​​​ഫി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി പ​​​ങ്കെ​​​ടു​​​ത്തു. വൈ​​​കു​​​ന്നേ​​​രം സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​വും അ​​​ധ്യാ​​​പ​​​ക ലോ​​​കം അ​​​വാ​​​ര്‍ഡ് ദാ​​​ന​​​വും ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സൗ​​​ഹൃ​​​ദ സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​ധ്യാ​​​പ​​​ക പ്ര​​​ക​​​ട​​​നം ന​​ട​​ക്കും. തു​​​ട​​​ര്‍ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Up