Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glitch

ബാ​ല​റ്റി​ൽ ഒ​പ്പു​വ​ച്ചി​ല്ല; ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യി. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം.

ന​ഗ​രാ​സൂ​ത്ര​ണ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ലാ​ണ് വോ​ട്ട് അ​സാ​ധു​വാ​യ​ത്. സാ​ങ്കേ​തി​ക പി​ഴ​വാ​ണ് വോ​ട്ട് അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ബി​ജെ​പി നോ​മി​നി​യാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ശ്രീ​ലേ​ഖ ബാ​ല​റ്റ് പേ​പ്പ​റി​ൽ ഒ​പ്പി​ടാ​ത്ത​താ​ണ് വോ​ട്ട് അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ഇ​ത്ത​രം പി​ഴ​വു​ക​ള്‍ സം​ഭ​വി​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​രു മു​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ൽ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​ത് ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ൽ നി​ന്നാ​ണ് ആ​ർ. ശ്രീ​ലേ​ഖ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്. പി​ന്നീ​ട് മേ​യ​ർ സ്ഥാ​നം കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യും അ​വ​ർ ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യി​രു​ന്നു.

Latest News

Up