Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hareesh Peradi

ആ ​പൊ​ട്ടി​ക്ക​ര​ച്ചി​ലു​ക​ൾ​ക്ക് പി​ന്നി​ൽ വ​ലി​യൊ​രു രാ​ഷ്ട്രീ​യ​മു​ണ്ട്: ഹ​രീ​ഷ് പേ​ര​ടി

അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ ധ്യാ​ൻ ശ്രീ​നി​വാ​സ​നെ​യും വി​നീ​തി​നെ​യും കു​റി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഒ​രു അ​ച്ഛ​ൻ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​മാ​ണ് ഈ ​പൊ​ട്ടി​ക്ക​ര​ച്ചി​ലി​നു പി​ന്നി​ലെ​ന്നും ജീ​വി​ക്കു​ന്ന കാ​ല​ത്ത് മ​ക്ക​ളെ ത​ന്‍റെ ഇ​ഷ്‌​ട​ങ്ങ​ളു​ടെ അ​ടി​മ​ക​ളാ​ക്കാ​തെ ത​ന്നോ​ട് ത​ർ​ക്കി​ക്കാ​നും വി​യോ​ജി​ക്കാ​നും പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന രാ​ഷ്‌​ട്രീ​യ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഹ​രീ​ഷ് പ​റ​യു​ന്നു.

ഈ ​മ​ക്ക​ളു​ടെ പൊ​ട്ടി​ക്ക​ര​ച്ചി​ലി​ൽ വ​ലി​യ രാ​ഷ്‌​ട്രീ​യ​മു​ണ്ട്. ഒ​രു അ​ച്ഛ​ൻ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം. ജീ​വി​ക്കു​ന്ന കാ​ല​ത്ത് മ​ക്ക​ളെ ത​ന്‍റെ ഇ​ഷ്‌​ട​ങ്ങ​ളു​ടെ അ​ടി​മ​ക​ളാ​ക്കാ​തെ...​ത​ന്നോ​ട് ത​ർ​ക്കി​ക്കാ​നും വി​യോ​ജി​ക്കാ​നും പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന രാ​ഷ്‌​ട്രീ​യം.

അ​ങ്ങ​നെ​യു​ള്ള​വ​ർ മ​രി​ക്കു​മ്പോ​ൾ സ്വാ​ത​ന്ത്ര്യം രു​ചി​ച്ച മ​ക്ക​ൾ ഇ​ങ്ങ​നെ പൊ​ട്ടി​ക്ക​ര​യും. ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​നി​ക്ക് രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞ് ത​ർ​ക്കി​ക്കാ​ൻ അ​വ​സ​രം ത​ന്ന, എ​ന്നെ​ക്കാ​ൾ 46 വ​യ​സ്സ് വ്യ​ത്യാ​സ​മു​ള്ള എ​ന്‍റെ അ​ച്ഛ​ൻ എ​ന്‍റെ ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ മ​രി​ക്കു​മ്പോ​ൾ ഞാ​ൻ പൊ​ട്ടി പൊ​ട്ടി ക​ര​ഞ്ഞി​രു​ന്നു.

ഇ​ഷ്‌​ട​പ്പെ​ട്ട നാ​ട​കം ക​ളി​ച്ച് ജീ​വി​ക്കാ​ൻ കാ​വ​ൽ നി​ന്ന...​ഒ​രു വ​രു​മാ​ന​വു​മി​ല്ലാ​ത്ത കാ​ല​ത്ത് അ​ന്യ​ജാ​തി​യി​ൽ​പ്പെ​ട്ട ഇ​ഷ്‌​ട​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കൈ​യും പി​ടി​ച്ച് വീ​ട്ടി​ലേ​ക്ക് ക​യ​റി വ​രു​മ്പോ​ൾ അ​വ​ളെ വി​ള​ക്കും താ​ല​വും എ​ടു​ത്ത് കെ​ട്ടി​പി​ടി​ച്ച് സ്വീ​ക​രി​ച്ച എ​ന്‍റെ അ​മ്മ മ​രി​ച്ച​പ്പോ​ൾ ഞാ​ൻ കു​ളൂ​ർ മാ​ഷേ​യും മ​ധു​മാ​ഷേ​യും സു​ധാ​ക​രേ​ട്ട​നേ​യും കെ​ട്ടി​പി​ടി​ച്ച് ആ​ർ​ത്താ​ർ​ത്ത് ക​ര​ഞ്ഞി​രു​ന്നു...

ആ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​ണ്ണീ​രാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ വേ​രു​ക​ൾ​ക്ക് ആ​ത്മ ബ​ലം ന​ൽ​കു​ന്ന​ത് ...ഉ​റ​ക്കെ ക​ര​യു​ക...​സ്വ​ത​ന്ത്ര​രാ​വു​ക. ഹ​രീ​ഷ് പേ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

Latest News

Up