Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haridwar

ബ​ജ്‌രം​ഗ്ദ​ളിന്‍റെ ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രേ ക​ല്ലേറ്, സം​ഘ​ര്‍​ഷം

ഹ​​​​​രി​​​​​ദ്വാ​​​​​ര്‍: ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​ല്‍ ബ​​​​​ജ്റം​​​​​ഗ്ദ​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​യ്ക്കു നേ​​​​​രേ ക​​​​​ല്ലെ​​​​​റി​​​​​ഞ്ഞ​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ച്ച് സം​​​​​ഘ​​​​​ര്‍​ഷം. പോ​​​​​ലീ​​​​​സും ജി​​​​​ല്ലാ അ​​​​​ധി​​​​​കൃ​​​​​ത​​​​​രും ഉ​​​​​ട​​​​​ന്‍ത​​​​​ന്നെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ നി​​​​​യ​​​​​ന്ത്രി​​​​​ച്ചു.

ഞാ​​​​​യ​​​​​റാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ബ​​​​​ജ്റം​​​​​ഗ്ദ​​​​​ള്‍ ഘോ​​​​​ഷ​​​​​യാ​​​​​ത്ര സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഘോ​​​​​ഷ​​​​​യാ​​​​​ത്ര രാം ​​​​​ചൗ​​​​​ക്കി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ചി​​​​​ല​​​​​ര്‍ ക​​​​​ല്ലെ​​​​​റി​​​​​ഞ്ഞു​​​​​വെ​​​​​ന്ന് ബ​​ജ്‌​​രം​​​​​ഗ്ദ​​​​​ള്‍ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​നു​​​​​ജ് വാ​​​​​ലി​​​​​യ ആ​​​​​രോ​​​​​പി​​​​​ച്ചു.

ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​ല്‍ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​നം പൂ​​​​​ര്‍​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ര്‍​ന്നി​​​​​രി​​​​​ക്കു​​​​​ന്നു. മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​ക​​​​​ള്‍​ക്കു​​ നേ​​​​​രേയു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ള്‍ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണ് തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​യ്ക്കു നേരേ സാ​​​​​മൂ​​​​​ഹി​​​​​ക​​വി​​​​​രു​​​​​ദ്ധ​​​​​ര്‍ ക​​​​​ല്ലെ​​​​​റി​​​​​ഞ്ഞ​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ഹ​​​​​രി​​​​​ദ്വാ​​​​​ര്‍ സി​​​​​റ്റി പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് അ​​​​​ഭ​​​​​യ് പ്ര​​​​​താ​​​​​പ് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി​​​​​ക​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ ശേ​​​​​ഷം ക​​​​​ര്‍​ശ​​​​​ന നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Latest News

Up