Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart Transplant

ഹൃദയം മാറ്റിവെച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമി മരിച്ചു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവച്ച നേപ്പാൾ സ്വദേശി ദുർഗ കാമി (21) മരിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാനൺ എന്ന അപൂർവ ജനിതരോഗമായിരുന്നു ദുർഗയെ ബാധിച്ചിരുന്നത്. തുടർന്നാണ് ഹൃദയം തകരാറിലാകുന്നതും.

ഡിസംബർ 22 നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ജീവൻരക്ഷ മെഷീനുകളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.ഇന്ന് വൈകുന്നേരം മൂന്നോടെ ദുർഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു. രാത്രി 10:05 ഓടെ മരണം സ്ഥിരീകരിച്ചു.

ദുർഗയുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ദുഃഖം രേഖപ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

Latest News

Up