Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hometown

മുല്ലപ്പള്ളിക്കെതിരേ ജന്മനാട്ടില്‍ പോസ്റ്ററുകള്‍

വ​​ട​​ക​​ര: കെ​​പി​​സി​​സി മു​​ന്‍ പ്ര​​സി​​ഡ​​ന്‍റും മു​​ന്‍ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നെ​​തി​​രേ ജ​​ന്മ​​നാ​​ട്ടി​​ല്‍ പോ​​സ്റ്റ​​റു​​ക​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച​​തി​​നി​​ടെ​​യാ​​ണ് ചോ​​മ്പാ​​ലി​​ല്‍ പോ​​സ്റ്റ​​റു​​ക​​ള്‍ വ്യാ​​പ​​ക​​മാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്.

മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍, 82 വ​​യ​​സ്, ഏ​​ഴു ത​​വ​​ണ എം​​പി, ര​​ണ്ട് ത​​വ​​ണ കേ​​ന്ദ്ര​​മ​​ന്ത്രി, എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി. എ​​ന്നി​​ട്ടും അ​​ധി​​കാ​​ര​​ക്കൊ​​തി മാ​​റി​​യി​​ല്ലേ എ​​ന്നാ​​ണ് ചോ​​ദ്യം.

ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞ​​ടു​​പ്പി​​ല്‍ കോ​​ണ്‍ഗ്ര​​സ് പാ​​ര്‍ട്ടി അ​​ധി​​കാ​​ര​​ത്തി​​ല്‍നി​​ന്നു പു​​റ​​ത്തു​​പോ​​കാ​​ന്‍ കാ​​ര​​ണ​​ക്കാ​​ര​​നാ​​യ ഇ​​ദ്ദേ​​ഹം ഇ​​നി​​യും വി​​ശ്ര​​മജീ​​വി​​തം തു​​ട​​ര​​ട്ടെ എ​​ന്നും പോ​​സ്റ്റ​​റി​​ല്‍ പ​​റ​​യു​​ന്നു.

Latest News

Up