Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homosexual

ഭ​ർ​തൃ വീ​ട്ടി​ൽ ന​വ​വ​ധു​വ് പീ​ഡ​നം; ഭ​ർ​ത്താ​വ് സ്വ​വ​ർ​ഗാ​നു​രാ​ഗി​യെ​ന്ന് യു​വ​തി

പു​നെ: ഭ​ർ​തൃ വീ​ട്ടി​ൽ ന​വ​വ​ധു​വ് കൊ​ടി​യ പീ​ഡ​ന​മേ​റ്റ​താ​യി പ​രാ​തി. വി​വാ​ഹ ദി​നം മു​ത​ൽ ത​ന്നോ​ട് അ​ടു​പ്പം കാ​ണി​ക്കാ​തി​രു​ന്ന ഭ​ർ​ത്താ​വ് സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നും നാ​ല് ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

ത​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഭ​ർ​ത്താ​വ് സി​ഗ​ര​റ്റ് കു​റ്റി​കൊ​ണ്ട് പൊ​ള്ളി​ച്ചാ​യി 29കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ൽ യെ​ർ​വാ​ഡ​യി​ലാ​ണ് സം​ഭ​വം. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് പ​രാ​തി​ക്കാ​രി​യും 33കാ​ര​നാ​യ യു​വാ​വും വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ശാ​രീ​രി​ക ബ​ന്ധ​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ് എ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​റു​പ​ടി. എ​ന്നി​ട്ടും പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് യു​വ​തി ഭ​ർ​തൃ​വീ​ട്ടു​കാ​രെ സ​മീ​പി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. പി​ന്നീ​ട് താ​ൻ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് ഭ​ർ​ത്താ​വ് സ​മ്മ​തി​ച്ച​താ​യും യു​വ​തി പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി യ​ർ​വാ​ഡ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Latest News

Up