അങ്കമാലി: വൈദ്യശാസ്ത്ര രംഗത്തെ വിശിഷ്ട സേവനത്തിനുള്ള 2025 - ലെ ഡോ.മേരി കെയ്ൻ അവാർഡിന് അർഹനായ ഡോ.സി.കെ ഈപ്പന് അങ്കമാലി വൈ എം സി എ, വൈസ്മെൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നല്കി. വൈഎംസിഎ വൈസ് പ്രസിഡന്റ് സാജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് എൻ.വി പോളച്ചൻ മെമന്റോ നല്കി അവാർഡ് ജേതാവിനെ ആദരിച്ചു.
റോജി .എം . ജോൺ എം എൽ എ മുഖ്യസന്ദേശം നല്കി. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, അഡ്വ. സാജി ജോസഫ് , മർച്ചന്റ്സ് ജോണി കുര്യാക്കോസ്, ഫാ . റിജോ മാത്യു, ടോണി പറമ്പി, പി.എ. തോമാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.