Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostage

നൈജീരിയയിൽ ബന്ദിയാക്കപ്പെട്ട വൈദികവിദ്യാർഥി കൊല്ലപ്പെട്ടു

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി കൊ​​​ല്ല​​​പ്പെ​​​ട്ടു. ഔ​​​ചി രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ഡോ സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​വി​​​യാ​​​നോ​​​ക്പൊ​​​ടി​​​യി​​​ലു​​​ള്ള അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ സെ​​​മി​​​നാ​​​രി​​​യി​​​ൽ​​​നി​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട എ​​​മ്മാ​​​നു​​​വെ​​​ൽ അ​​​ലാ​​​ബി(16) എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ പ​​​ത്തി​​​നു രാ​​​ത്രി​​​യാ​​​ണ് സാ​​​യു​​​ധ​​​സം​​​ഘം സെ​​​മി​​​നാ​​​രി ആ​​​ക്ര​​​മി​​​ച്ച് വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ത​​​ട്ടി​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്. അ​​​ക്ര​​​മി​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ സെ​​​മി​​​നാ​​​രി​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ക്രി​​​സ്റ്റ​​​ഫ​​​ർ അ​​​വ​​​നെ​​​ഗി​​​യെ​​​മെ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​​​മ്മാ​​​നു​​​വ​​​ലി​​​നൊ​​​പ്പം ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ജാ​​​ഫെ​​​റ്റ് ജെ​​​സെ എ​​​ന്ന വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ ജൂ​​​ലൈ 18നും ​​​ജോ​​​ഷ്വാ അ​​​ലെ​​​യോ​​​ബ്വാ എ​​​ന്ന വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​യെ ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നും മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ഔ​​​ചി രൂ​​​പ​​​ത ബി​​​ഷ​​​പ് ഗ​​​ബ്രി​​​യേ​​​ൽ ഗ്യാ​​​ക്കൊ​​​മോ ദു​​​നി​​​യാ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലും അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ സെ​​​മി​​​നാ​​​രി​​​ക്കു​​​നേ​​​രേ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു. സെ​​​മി​​​നാ​​​രി​​​യി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​പ​​​ക​​​രം ബ​​​ന്ദി​​​യാ​​​കാ​​​ൻ സെ​​​മി​​​നാ​​​രി റെ​​​ക്‌​​​ട​​​ർ ഫാ. ​​​തോ​​​മ​​​സ് ഒ​​​യോ​​​ഡെ സ​​​ന്ന​​​ദ്ധ​​​നാ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മോ​​​ച​​​ന​​​ദ്ര​​​വ്യം ന​​​ൽ​​​കി ഇ​​​ദ്ദേ​​​ഹ​​​ത്തെ മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ക്ര​​​മ​​​ണ​​​വും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

നൈ​​​ജീ​​​രി​​​യ​​​യി​​​ലെ കാ​​​ത്ത​​​ലി​​​ക് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 145 വൈ​​​ദി​​​ക​​​രെ​​​യാ​​​ണ് വി​​​വി​​​ധ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഇ​​​വ​​​രി​​​ൽ 11 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​ലു​​​പേ​​​രെ​​​ക്കു​​​റി​​​ച്ച് ഇ​​​നി​​​യും വി​​​വ​​​ര​​​മൊ​​​ന്നു​​​മി​​​ല്ല. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ​​​യെ​​​ല്ലാം പ​​​ല​​​പ്പോ​​​ഴാ​​​യി ഭീ​​​ക​​​ര​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട തു​​​ക ന​​​ൽ​​​കി മോ​​​ചി​​​പ്പി​​​ച്ചു. ക്രൈ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Up