ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ഐക്യു 15ന്റെ പ്രധാന പ്രത്യേകതകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പുറത്തുവിട്ടു.
നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
സവിശേഷതകള്‍
- 6.85 ഇഞ്ച് സാംസംഗ് 2കെ എം14 ലീഡ് ഒഎല്‍ഇഡി ഡിസ്പ്ലെ
- 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും
- ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ സിസ്റ്റം
- ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ ഒഎസ് 6 ഇന്റര്‍ഫേസ്
- സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്
- 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും
- 50 എംപിയുടെ പ്രധാന കാമറയ്ക്കൊപ്പം 50എംപി പെരിസ്കോപ് ടെലിഫോട്ടോ കാമറ, 50എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ കാമറ, സെല്‍ഫിക്കായി 32എംപിയുടെ കാമറ
- 100 വാട്സ് വയേര്‍ഡ് ചാര്‍ജിംഗും 40 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും
- 7,000 എംഎഎച്ചിന്റെ ബാറ്ററി
- പൊടിക്കും ജലത്തിനുമെതിരേ ഐപി68, ഐപി69 റേറ്റിംഗ്