മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്ക് അക്സർ പട്ടേൽ ഇല്ല. അസുഖത്തെ തുടർന്ന് നാല്, അഞ്ച് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് താരത്തെ ബിസിസിഐ ഒഴുവാക്കുകയായിരുന്നു.
എന്നാൽ അക്സർ ടീമിനൊപ്പം ലക്നോവിലുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. താരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബിസിസിഐ അറിയിച്ചു. മൂന്നാം മത്സരത്തിലും അക്സർ കളിച്ചിരുന്നില്ല.
അക്സർ പട്ടേലിന് പകരം ഷാഹ്ബാസ് അഹ്മദ് ടീമിലെത്തി. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് വിജയം സ്വന്തമാക്കിയത്.
ബുധനാഴ്ച ലക്നോവിലാണ് നാലാം മത്സരം. അഞ്ചാം മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും.