Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intelligence

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ്: ജ​യ​പ​രാ​ജ​യ സാ​ധ്യ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്

കോ​​​​ഴി​​​​ക്കോ​​​​ട്: ത​​​​ദ്ദേ​​​​ശ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം വ​​​​രാ​​​​നി​​​​രി​​​ക്കേ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ത​​​​രം​​​​ഗം നേ​​​​രി​​​​ട്ടു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന് നി​​​​ർ​​​​ദേ​​​​ശം. ഓ​​​​രോ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​നു​​​​കൂ​​​​ല​​​​വും പ്ര​​​​തി​​​​കൂ​​​​ല​​​​വു​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ ജ​​​​യ​​​​പ​​​​രാ​​​​ജ​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ അ​​​​റി​​​​യാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി, ജി​​​​ല്ലാ ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത്, പ​​​​ഞ്ചാ​​​​യ​​​​ത്ത് ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സ്ഥാ​​​​ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു തു​​​​ട​​​​ങ്ങി. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ജ​​​​യം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും സീ​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നും ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഏ​​​​തെ​​​​ല്ലാ​​​​മെ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.​​​​

സീ​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തും വി​​​​ശ​​​​ദ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി വി​​​​മ​​​​ത​​​​ർ മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​ക്കു​​​റി​​​​ച്ചും പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

കൂ​​​​ടാ​​​​തെ, വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചും പ്ര​​​​ത്യേ​​​​കം അ​​​​ന്വേ​​​​ഷി​​​​ക്കും. വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം ര​​​​ഹ​​​​സ്യ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക പെ​​​​ർ​​​​ഫോ​​​​മ​​​​യും ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​റി​​​​യു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​വും ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, എ​​​​ൻ​​​​ഡി​​​​എ തു​​​​ട​​​​ങ്ങി മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മേ പ്രാ​​​​ദേ​​​​ശി​​​​കത​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളെ യും​​​ കുറി​​​​ച്ചും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.​​​​

താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ലെ ഫ്ര​​​​ഷ്‌​​​​ക​​​​ട്ട് മാ​​​​ലി​​​​ന്യസം​​​​സ്‌​​​​ക​​​​ര​​​​ണ കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ മ​​​​റ്റെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടോ​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Up