Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intervention

Thrissur

ഭൂ​മി​വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് ശ്ര​ദ്ധേ​യ ഇ​ട​പെ​ട​ൽ: മ​ന്ത്രി രാ​ജ​ൻ

 തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ​ട്ട​യ​വി​ത​ര​ണ​രം​ഗ​ത്തു ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​ണു സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. തൃ​ശൂ​ർ താ​ലൂ​ക്കി​ലെ പ​ട്ട​യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

നാ​ലേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെ പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​തു​വ​രെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം പ​ട്ട​യ​ങ്ങ​ൾ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ്. പ​ത്തു​വ​ർ​ഷം​കൊ​ണ്ട് ഈ ​താ​ലൂ​ക്കി​ൽ​മാ​ത്രം 2444 പ​ട്ട​യ​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. ഇ​നി ന​ട​ക്കാ​ൻ പോ​കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നൂ​റി​ല​ധി​കം പ​ട്ട​യ​ങ്ങ​ൾ​കൂ​ടി വി​ത​ര​ണം ചെ​യ്യാ​നാ​കും.

മ​ല​യോ​ര പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യാ​ണ് ആ​ദ്യം വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്റ്റേ ​പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളും അ​സൈ​ൻ​മെ​ന്‍റ് ഓ​ർ​ഡ​ർ ല​ഭി​ച്ച് തു​ക അ​ട​യ്ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​വ​ർ​ക്കു മാ​പ്പാ​ക്കി പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളു​മാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ച്ച​ത്.

വി​ല​ങ്ങ​ന്നൂ​ർ ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ കെ. ​ജീ​വ​ൻ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up