Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investment

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി​​യു​​ടെ വ​​ൻ നി​​ക്ഷേ​​പം

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 2025-ഓ​​ടെ ഇ​​ന്ത്യ​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ദാ​​നി ഗ്രൂ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യാ​​കും.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഡാ​​റ്റാ സെ​​ന്‍റ​​ർ പ്ലാ​​റ്റ്ഫോം സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ എ​​ഐ മേ​​ഖ​​ല​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജ-​​കം​​പ്യൂ​​ട്ടിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ വെ​​റു​​മൊ​​രു എ​​ഐ ഉ​​പ​​ഭോ​​ക്താ​​വ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് എ​​ഐ നി​​ർ​​മാ​​താ​​ക്ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഈ ​​പ്രാ​​രം​​ഭ നി​​ക്ഷേ​​പം 2035ഓ​​ടെ സെ​​ർ​​വ​​ർ നി​​ർ​​മാ​​ണം, ഇ​​ല​​ക്ട്രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ക്ലൗ​​ഡ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ 150 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക നി​​ക്ഷേ​​പ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ 250 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

അ​​ദാ​​നി കോ​​ണ​​ക്സി​​ന്‍റെ നി​​ല​​വി​​ലു​​ള്ള 2 ഗി​​ഗാ​​വാ​​ട്ട് ഡാ​​റ്റാ സെ​​ന്‍റ​​ർ ശൃം​​ഖ​​ല​​യെ 5 ഗി​​ഗ​​വാ​​ട്ടി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഒ​​രു കൂ​​റ്റ​​ൻ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​ർ കാം​​പ​​സ് നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി ഗ്രൂ​​പ്പ് ഗൂ​​ഗി​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഹൈ​​ദ​​രാ​​ബാ​​ദി​​ലും പൂ​​ന​​യി​​ലും മൈ​​ക്രോ​​സോ​​ഫ്റ്റു​​മാ​​യി ഇ​​വ​​ർ​​ക്കു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഐ​​ഐ, ഇ​​കൊ​​മേ​​ഴ്സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഫ്ളി​​പ്കാ​​ർ​​ട്ടു​​മാ​​യു​​ള്ള ഡാ​​റ്റാ സെ​​ന്‍റ​​ർ സ​​ഹ​​ക​​ര​​ണ​​വും ഗ്രൂ​​പ്പ് വി​​പു​​ലീ​​ക​​രി​​ക്കും.

Latest News

Up