NRI
ഹൂസ്റ്റൺ: നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് ഏവരെയും വേദനിപ്പിച്ച വിയോഗവാർത്ത എത്തിയത്.
വാർത്ത അറിഞ്ഞയുടൻ പ്രസിഡന്റ് സൈമൺ വളച്ചേരിൽ, സെക്രട്ടറി മോട്ടി മാത്യു, ഭാരവാഹികളായ ജീമോൻ റാന്നി, അനിൽ ആറന്മുള, ഫിന്നി രാജു, ജോയ് തുമ്പമൺ എന്നിവർ ചേർന്ന് ചാപ്റ്ററിനുവേണ്ടി സംയുക്തമായി അനുശോചനം അറിയിച്ചു.
മലയാള സിനിമയിൽ ഹാസ്യത്തിലൂടെ സാമൂഹിക വിമർശനം നടത്തിയ വ്യക്തിയായിരുന്നു ശ്രീനിവാസൻ എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.
NRI
ന്യൂജഴ്സി: ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ ആദരിച്ചു. എഡിസൺ ഷെറാട്ടണിൽ നടന്ന സമ്മേളനത്തിൽ റാന്നി എംഎൽഎ പ്രമോദ് നാരായൺ അവാർഡ് സമ്മാനിച്ചു.
എംപിമാരായ എം.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, മാധ്യമ പ്രവർത്തക സുജയ് പാർവതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.
പാലക്കാട് സ്വദേശിയായ ജേക്കബ് ചുങ്കത്ത് മാനുവൽ ദീർഘകാലം ഗൾഫിലായിരുന്നു. ഒരു ദശാബ്ദമായി അമേരിക്കയിലെത്തിയിട്ട്. കൈരളി ടിവിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജേക്കബ്, ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രധാന പരിപാടികളുടെയെല്ലാം വീഡിയോ-ഫോട്ടോഗ്രഫി ചിത്രീകരണവുമായി നിശബ്ദമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
വലിയ സമ്മേളനങ്ങളിലും ചെറിയ പരിപാടികളിലും ഒരേ അർപ്പണബോധത്തോടെ മിഴിവാർന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരിലെത്തിക്കുന്ന അപൂർവം മാധ്യമപ്രവർത്തകരിലൊരാളാണ് ജേക്കബ് മാനുവൽ.
എംടിഎ ഉദ്യോഗസ്ഥനാണ്. പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ജോ. സെക്രട്ടറി കൂടിയായ ജേക്കബ്, മാധ്യമരംഗത്ത് നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി.
വ്യക്തി താത്പര്യങ്ങൾക്ക് ഇടനൽകാതെയും പരാതിയോ പരിഭവമോ ഇല്ലാതെയും പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ജേക്കബ് ഏവർക്കും മാതൃകയാണെന്നും സുനിൽ ട്രൈസ്റ്റാർ എടുത്തുപറഞ്ഞു.
NRI
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര സമ്മേളനം വൻ വിജയമായത്തിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറും (സാമുവല്‍ ഈശോ), സെക്രട്ടറി ഷിജോ പൗലൂസും.
അതിഥികളുടെയും ക്ലബ് അംഗങ്ങളുടെയും പ്രശംസ ഇരുവരും ഏറ്റുവാങ്ങി. സുനില്‍ ട്രൈസ്റ്റാര്‍ അല്ല ഫൈവ് സ്റ്റാറാണെന്ന് വി.കെ.ശ്രീകണ്ഠന് എംപി പറഞ്ഞു. സെക്രട്ടറി ഷിജോ പൗലൂസും മാധ്യമ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. നിരവധി പുരസ്കാരങ്ങളാണ് ഷിജോയെ തേടിയെത്തിയത്.
ട്രഷറര്‍ വിശാഖ് ചെറിയാന്, അഡ്വെെസറി ബോര്‍ഡ് ചെയര്മാന് സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയി മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്മാന് സജി എബ്രഹാം എന്നിവര്‍ ഒന്നിച്ചാണ് നീങ്ങിയത്.
അഡ്വെെസറി ബോര്‍ഡ് അംഗങ്ങളായ സുനില്‍ തൈമറ്റം(ചെയര്മാന്), ഷിജോ പൗലൂസ്, രാജു പള്ളത്ത്, ബിജു കിഴക്കേക്കൂറ്റ്, സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, ടാജ് മാത്യു, ശിവന് മുഹമ്മ, ജോസ്(മാത്യു വര്‍ഗീസ്), വിന്‍സന്റ് ഇമ്മാനുവേല്‍, റെജി ജോര്‍ജ്, ജോര്‍ജ് ജോസഫ് എന്നിവരുടെ പൂർണ പിന്തുണയുമുണ്ടായിരുന്നു.
NRI
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്).
ന്യൂജഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഐപിസിഎൻഎ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് മാഗിനെ അവാർഡിനർഹം ആക്കിയത്.
പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് കെ. വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.
NRI
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) 11-ാമത് അന്താരാഷ്ട്ര സമ്മേളനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ന്യൂജഴ്സി എഡിസണ് ഷെറാട്ടണ്‍ ഹോട്ടലിൽ നടക്കും.
സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കും. പ്രമോദ് നാരായൺ എംഎൽഎ, മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, അബ്ജോദ് വറുഗീസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, മോത്തി രാജേഷ്, ലീൻ ബി. ജെസ്മസ് തുടങ്ങിയവരും പങ്കെടുക്കും.
വെള്ളിയാഴ്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും അരങ്ങേറും. ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവിൽ മാസ്മരിക നൃത്ത വിരുന്നിന്റെ ചടുല താളങ്ങളുമായി പ്രമുഖ നർത്തകികൾ അണിചേരും.
മാലിനി നായർ - സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപ് - ടീം മുദ്ര, റുബീന സുധർമൻ - വേദിക പെർഫോമിംഗ് ആർട്സ്, ബിന്ധ്യ ശബരിനാഥ് - മയൂര സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നേതൃത്വത്തിലാണ് നൃത്ത വിസ്മയം ഒരുക്കിയിരിക്കുന്നത്.
കോൺഫറൻസിന്റെ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
NRI
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ വച്ചാണ് രാജ്യാന്തര മാധ്യമസമ്മേളനം അരങ്ങേറുന്നത്.
മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ബി. ജെസ്മസ്, അബ്ജോത് വർഗീസ്, സുജയ പാർവതി, ഹാഷ്മി താജ് ഇബ്രാഹിം, മറ്റു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും പങ്കെടുക്കുന്ന കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കുന്നു സംഘാടകർ പറഞ്ഞു.