Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Isc

വ്യാ​പാ​ര​നി​യ​മ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ മു​ൻ​നി​ര​യി​ലെ​ത്ത​ണം: ശ​ശി ത​രൂ​ർ എം​പി

കൊ​ച്ചി: ആ​ഗോ​ള വ്യാ​പാ​ര​നി​യ​മ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ മു​ൻ​നി​ര​യി​ലെ​ത്ത​ണ​മെ​ന്നു ഡോ. ​ശ​ശി ത​രൂ​ർ എം​പി. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സു​ഗ​ന്ധ​വ്യ​ഞ്ജ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ (ഐ​എ​സ് സി -2026) ​ര​ണ്ടാം​ദി​വ​സം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും വി​പ​ണി​സം​ഘ​ർ​ഷ​ങ്ങ​ളും ക​ർ​ശ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ളും പി​ടി​മു​റു​ക്കു​ന്ന ലോ​ക​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത മാ​ത്രം പോ​ര. പ്ര​തി​രോ​ധ​ശേ​ഷി​യാ​ണ് പു​തി​യ മാ​ന​ദ​ണ്ഡം. ഒ​രു കൈ​കോ​ർ​ക്ക​ലി​ൽ വി​ശ്വാ​സം ഉ​ണ്ടാ​കു​ന്ന കാ​ല​മ​ല്ലി​ത്. ഒ​രു ക​യ​റ്റു​മ​തി നി​ര​സി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക​ന​ഷ്‌​ടം മാ​ത്ര​മ​ല്ല, വി​ശ്വാ​സ്യ​ത​യ്ക്കും തി​രി​ച്ച​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​വും ആ​ഗോ​ള പ്ര​തി​രോ​ധ​ശേ​ഷി​യും വി​ഷ​യ​മാ​ക്കി​യ സെ​ഷ​നി​ൽ പു​ന​രു​ജ്ജീ​വ​ന കൃ​ഷി, കാ​ർ​ബ​ൺ ല​ക്ഷ്യ​ങ്ങ​ൾ, ഏ​കീ​കൃ​ത ട്രേ​സ​ബി​ലി​റ്റി സം​വി​ധാ​നം എ​ന്നി​വ ക​യ​റ്റു​മ​തി​ക്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​രി​ത്ര​കാ​ര​ൻ ഡോ. ​മ​നു എ​സ്. പി​ള്ള​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക അ​ർ​ച്ച​ന ആ​ന​ന്ദും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Up