Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : January

മെ​ഡി​സെ​പ് ര​ണ്ടാം​ ഘ​ട്ടം ജ​നു​വ​രിയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു​​​മു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

8237 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യു​​​മാ​​​യി​​​രി​​​ക്കും കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക പ്രീ​​​മി​​​യം. ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്നും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ​​നി​​​ന്നും പ്ര​​​തി​​​മാ​​​സം 810 രൂ​​​പ വീ​​​തം പി​​​ടി​​​ക്കും.

സ​​​ർ​​​ക്കാ​​​രും ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​നി​​​യും ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. ആ​​​ദ്യ​​​വ​​​ർ​​​ഷ പ്രീ​​​മി​​​യം മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ചി​​​ല​​​പ്പോ​​​ൾ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഉ​​​യ​​​രാം.

2026 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി​​​യെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും 2028 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് തീ​​​യ​​​തി കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Up