Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jithin Prasad

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​തം; വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര ഡാ​റ്റാ​ബേ​സി​ൽ നി​ന്ന് ഇ​തു​വ​രെ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള വി​വ​ര​ചോ​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ര്‍​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

‌‌യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി ജി​തി​ൻ പ്ര​സാ​ദ​യാ​ണ് സു​ര​ക്ഷാ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​മ്പോ​ഴും സം​ഭ​രി​ക്കു​മ്പോ​ഴും അ​ത്യാ​ധു​നി​ക​മാ​യ എ​ൻ​ക്രി​പ്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Latest News

Up