Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judgement

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; ശി​ക്ഷാ വി​ധി ഇ​ന്നറിയാം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

രാ​വി​ലെ 11നു ​മു​മ്പു ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും.

എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും.

Latest News

Up