Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumping

Thiruvananthapuram

പുഴയിൽചാടിയ വിദ്യാർഥിനിയെ രക്ഷിച്ചു

വെ​ള്ള​റ​ട : പു​ഴ​യി​ൽ ചാ​ടി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തെ ഒ​രു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് പാ​ല​ത്തി​ലെ കൈ​വ​രി​യു​ടെ മു​ക​ളി​ല്‍​ക​യ​റി പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്.


നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​മാ​യ​തു​കൊ​ണ്ടും കു​ട്ടി ചാ​ടു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തു​കൊ​ണ്ടും നാ​ട്ടു​കാ​ര്‍ വേ​ഗ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റ്റു​ന്ന​തി​നു​ള്ളി​ല്‍ ധാ​രാ​ളം വെ​ള്ളം കു​ട്ടി കു​ടി​ച്ച കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യി. തു​ട​ര്‍​ന്നു കു​ട്ടി​യെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്യ​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​ണ് വി​ദ്യാ​ർ​ഥി​നി​യെ​ന്ന് അ​റി​യു​ന്നു.

ആ​ര്യ​ങ്കോ​ടി​ല്‍​നി​ന്നും ബ​സ് ക​യ​റി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്ത് ഇ​റ​ങ്ങു​ന്ന​തി​നു​പ​ക​രം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് നെ​യ്യാ​ര്‍ റി​സ​ര്‍​വേ​യ​റി​ല്‍​നി​ന്നു വ​രു​ന്ന പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി​നി ചാ​ടി​യ​ത്. വെ​ള്ളം കൂ​ടു​ത​ലും ആ​ഴ​വു​മു​ള്ള സ്ഥ​ല​ത്താ​ണു കു​ട്ടി ചാ​ടി​യ​തെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍​കൊ​ണ്ട് അ​പ​ക​ടം ഇ​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. സ്‌​കൂ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ കാം ​ഇ​തി​നി പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​യു​ടെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Latest News

Up