Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaloor

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ത​ട​ഞ്ഞ് ജി​സി​ഡി​എ; സ്റ്റേ​ഡി​യം വാ​ട​ക​യെ ചൊ​ല്ലി പോ​ര്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ജി​സി​ഡി​എ. ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്രീ-​മാ​ച്ച് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ആ​ണ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടീം ​പ​രി​ശീ​ല​ക​നും താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് അ​വ​സാ​ന നി​മി​ഷം മു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.

സ്റ്റേ​ഡി​യം വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ല​ബ്ബും ജി​സി​ഡി​എ​യും ത​മ്മി​ല്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​മാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ വാ​ട​ക കു​റ​ച്ചു ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും തു​ക കൂ​ട്ടി​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് ക്ല​ബ്ബി​നോ​ട് ജി​സി​ഡി​എ സ്വീ​ക​രി​ച്ച ഈ ​നി​ല​പാ​ടി​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മ​ഞ്ഞ​പ്പ​ട സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Up