ഹൂസ്റ്റൺ: മാഗ് ഇലക്ഷൻ ഡിബേറ്റ് ഞായറാഴ്ച നടക്കും. സ്വന്തമായ ആസ്ഥാനവും ആസ്തിയുമുള്ള അംഗസംഖ്യയിലും പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന തുടങ്ങിയ അമ്പർല അസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.
ഇലക്ഷൻ നോമിനേഷനുകൾ അവസാന നിമിഷം പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്.
ചാക്കോ തോമസ് നേതൃത്വം കൊടുക്കുന്ന ടീം ഹാർമണി, റോയി മാത്യു നേതൃത്വം കൊടുക്കുന്ന ടീം യുണൈറ്റഡ് എന്നിവയാണവ. രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണ തിരക്കിലാണ്.
ഇവിടത്തെ സംഘടനാ ഇലക്ഷൻ നിരീക്ഷകർ പറയുന്നത് ഇപ്പോൾ രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണെന്നാണ്. ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ സ്ഥാനാർഥികളെയും മറ്റു താത്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഓപ്പൺ ഫോറവും സംഘടിപ്പിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം 3.30ന് (സെൻട്രൽ സമയം) ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്പനാ ബസാർ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി.
രണ്ടു പാനലുകാരും ഓരോ ബ്ലോക്ക് ആയി ഇരിപ്പിടം പിടിക്കേണ്ടതാണ്. അതുപോലെ സ്വതന്ത്ര മത്സരാർഥികൾ ഉണ്ടെങ്കിൽ അവരും സ്വതന്ത്ര വേദിയിൽ ഇരിപ്പുറപ്പിക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
സ്ഥാനാർഥികൾക്കു സ്വയം പരിചയപ്പെടുത്തുവാനും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്എ അങ്ങയറ്റം ശ്രമിക്കുന്നതായിരിക്കും.
സ്ഥാനാർഥികളുടെ ബാഹുല്യവും മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാർഥികളെയും നേരിൽകണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാൻ സാധിച്ചിട്ടില്ലെന്ന് സംഘാടകർ അറിയിച്ചു. ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പൺ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിർവഹിച്ചിട്ടുണ്ട്.
ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തത്സമയം ഫേസ്ബുക്ക്, യുട്യൂബ് മീഡിയകളിൽ ലൈവായി കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: എ.സി. ജോർജ് - 832 703 5700, അജു ജോൺ വാരിക്കാട് - 832 846 0763, തോമസ് ഓലിയാൻകുന്നേൽ - 713 679 9950.