മഡ്ഗാവ്: സൂപ്പർ കപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഇതോടെ മുംബൈ സെമിയിലേക്ക് മുന്നേറി. ഇരുടീമുകൾക്കും ആറുപോയിന്റാണ്. എന്നാൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയിന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.
കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.