Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kgmoa

കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്ക​രു​ത്, ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു​മെ​തി​രെ കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം ഇ​ന്ന് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും.

ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​സ​മി​തി രൂ​പീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ഹ്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി എ​ടു​ത്തു​ചാ​ടി​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Latest News

Up