Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed In A Fire

Kottayam

പോ​ള​ക്കൂ​ട്ടം വി​ല്ല​നാ​യി; ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു

കു​മ​ര​കം: കു​മ​ര​കം കോ​ട്ട​ത്തോ​ട്ടി​ൽ ഇ​ന്ന​ലെ വ​ള്ളം മു​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ടി​ത്ത​റ പി.​ജെ. ജോ​സ​ഫി (93 )നെ ​ര​ക്ഷി​ക്കാ​നു​ള്ള അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം തോ​ട്ടി​ൽ തി​ങ്ങിനി​റ​ഞ്ഞു​കി​ട​ക്കു​ന്ന പോ​ള​യെ​ന്ന് സ​മീ​പ​വാ​സി​ക​ൾ.

കു​മ​ര​കം മ​ത്സ​ര​വ​ള്ളം ക​ളി ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് വ​യോ​ധി​ക​ൻ വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന​ത് അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി ക​ണ്ടു ബ​ഹ​ളംവ​ച്ച​തോ​ടെ ര​ഞ്ജി​ത്ത് (മു​ത്ത്) ക​രീ​ത്ര, പ്ര​മോ​ദ് മാ​ളേ​ക്ക​ൽ, ബേ​ബി ഇ​ട​ച്ചി​റ എ​ന്നി​വ​ർ തോ​ട്ടി​ലേ​ക്കു ചാ​ടി. മ​റു​ക​ര​യി​ലാ​യി​രു​ന്നു ജോ​സ​ഫ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ള​ക്കൂ​ട്ടം വ​ക​ഞ്ഞുമാ​റ്റേ​ണ്ടിവ​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ അ​പ​ക​ടസ്ഥ​ല​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ള്ളം മു​ങ്ങി​യ സ്ഥ​ല​ത്തെ​ത്തി പോ​ള​യ്ക്ക​ടി​യി​ൽ ഏ​റെനേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്തു​നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ട​നാ​ടി​ന്‍റെ ശാ​പ​മാ​യ ജ​ർ​മ​ൻപോ​ള ഒ​രു മ​നു​ഷ്യജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്താ​നും കാ​ര​ണ​മാ​യി. അ​പ​ക​ടസ്ഥ​ല​ത്ത് കോ​ട്ട​ത്തോ​ട്ടി​ൽ ഒ​രു പാ​ല​മു​ണ്ട്, മാ​ളേ​ക്ക​ൽ പാ​ലം. ആ ​പാ​ലം നി​ലം പൊ​ത്താ​റാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ഈ ​പാ​ല​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​കാ​ര​ണ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​ന്തി അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തേ​ണ്ടി വ​ന്ന​ത്.

പോ​ള​വാ​രി​യി​രു​ന്ന​ത് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് തോ​ട്ടി​ലെ പോ​ള നീ​ക്കം ചെ​യ്യി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ പോ​ള​വാ​ര​ൽ അ​നു​വ​ദ​നീ​യ​മ​ല്ല. പ​ക​രം തോ​ടി​ന​ടി​യി​ൽ​നി​ന്നു ക​ട്ട വാ​രി തോ​ട്ടുവ​ര​മ്പ​ത്ത് വ​യ്ക്കാ​നാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഉ​ണ​ങ്ങിപ്പൊ​ടി​യു​ന്ന ക​ട്ട ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തോ​ട്ടി​ൽ​ത്ത​ന്നെ എ​ത്തി​ച്ചേ​രും. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പോ​ള നീ​ക്കം ചെ​യ്യി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ത്ര​യോ പ്ര​യോ​ജ​നം ല​ഭി​ച്ചേ​നേ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് .

Latest News

Up