Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottiyam

കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വം; എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ, പ്രോ​ജ​ക്ട് ഹെ​ഡ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌‌

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ദ്ധ സം​ഘം ഉ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​നോ​ട് എ​ൻ​എ​ച്ച്എ​ഐ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന് സൈ​ഡ് വാ​ളും സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും വീ​ഴ്ച​യി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മ​റു​പ​ടി.

Latest News

Up