Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leave

ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ട: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ പാ​ർ​ട്ടി വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ടെ​ന്നും ത​രൂ​രി​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന് വേ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാം. കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ല ത​രൂ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് മം​ദാ​നി സം​ഭാ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്ക് വ​ച്ച് കോ​ണ്‍​ഗ്ര​സി​നെ​തി​രെ വീ​ണ്ടും ഒ​ളി​യ​മ്പെ​യ്തി​രു​ന്നു ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ സ​ഹ​ക​രി​ച്ച് മു​ന്‍​പോ​ട്ട് പോ​ക​ണ​മെ​ന്നും, രാ​ജ്യ താ​ല്‍​പ​ര്യ​ത്തി​നാ​യി ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ന്നാ​ലാ​കും വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

 

Latest News

Up