ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 31 പേർ മരിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തും. റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആർ.എസ്. ചൗഹാൻ തലവനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
റിട്ട. ഐപിഎസ് ഓഫീസർ എച്ച്. നോംഗ്പ്ലഹ്, മുൻ ഐഎഎസ് ഓഫീസർ പി.എസ്. ഡിഖർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ജസ്റ്റീസ് ചൗഹാൻ ഉത്തരാഖണ്ഡ്, തെലുങ്കാന ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസായിരുന്നു.ഫെബ്രുവരി അഞ്ചിനാണ് താംഗ്സ്കു മേഖലയിലെ ഖനിയിൽ സ്ഫോടനമുണ്ടായത്.