പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ കാണാതായ ഇരട്ടസഹോദരന്മാരിൽ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. രാമന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പോലീസുമെത്തി മൃതദേഹം പുറത്തെടുത്തു. നീന്തൽ അറിയാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന.