Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission Center

America

വാ​ഷിം​ഗ്ട​ൺ ഡി​സി ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​റി​ന് പു​തു​നേ​തൃ​ത്വം

വാ​ഷിം​ഗ്ട​ൻ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ൻ ഡി​സി ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ൽ ഏ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ശ്രീ​നാ​രാ​യ​ണ സം​ഘ​ട​ന​യാ​യ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ 2026 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വാ​ഷിം​ഗ്ട​ൺ ഡി​സി​ക്ക് സ​മീ​പ​മു​ള്ള എ​ൽ​ക്റി​ഡ്ജ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് - സ​ന്ദീ​പ് പ​ണി​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് - പ്രേ​ജി​ത്ത് ശി​വ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി - സ​ജീ​വ് സ​ദാ​ന​ന്ദ​ൻ, ജോ. ​സെ​ക്ര​ട്ട​റി - നീ​തു ഫ​ൽ​ഗു​ന​ൻ, ട്ര​ഷ​റ​ർ - എ. ​വേ​ണു​ഗോ​പാ​ൽ, ജോ. ​ട്ര​ഷ​റ​ർ - വി​ദ്യാ അ​രു​ൺ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് - ജ​യ​രാ​ജ് ജ​യ​ദേ​വ​ൻ, മ​ധു​രം ശി​വ​രാ​ജ​ൻ, ന​ന്മ ജ​യ​ൻ വ​ക്കം, സ​തി സ​ന്തോ​ഷ്, സ​ജി വേ​ലാ​യു​ധ​ൻ, ഷീ​ബ സു​മേ​ഷ്, അ​നൂ​പ് ഗോ​പി, കി​ച്ചു ശ​ശി​ധ​ര​ൻ, നീ​വേ​ദി​ത കാ​ട്ടു​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ചു​മ​ത​ല എ​ല്ക്കും.

 

Latest News

Up