തെങ്കാശി: തമിഴ്നാട്ടിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിൽ കുടുങ്ങിയ പോലീസുകാരെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.
തമിഴ്നാട്ടിലും കേരളത്തിലും നിരവധി കേസുകളിൽ പ്രതിയായ ബാലമുരുകനെ പിടികൂടാൻ മലമുകളിലെത്തിയ അഞ്ച് പോലീസുകാർ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഫയർ ഫോഴ്സും പോലീസ് കമാൻഡോകളും ചേർന്ന് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്.
വനത്തിനുള്ളിൽ വ്യാഴാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച ഓപ്പറേഷൻ പുലർച്ചെ ആറ് വരെ നീണ്ടു. പ്രദേശത്ത് മഴ മൂലമുണ്ടായ അപകടസാധ്യത അതിജീവിച്ചാണ് അഞ്ചു പേരെയും രക്ഷപ്പെടുത്തിയതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.