Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muslimleague

'മു​സ്‌​ലീം ലീ​ഗി​ന് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രും'; കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ല്‍ ഭീ​ഷ​ണി​പ്ര​സം​ഗ​വു​മാ​യി സി​പി​എം നേ​താ​വ്. സി​പി​എം ബേ​പ്പൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ. ​സ​മീ​ഷ് ആ​ണ് മു​സ്‌​ലീം ലീ​ഗി​ന് നാ​ളെ ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ത​ങ്ങ​ള്‍​ക്ക് അ​രി​വാ​ളു​കൊ​ണ്ട് ചി​ല പ​രി​പാ​ടി​ക​ള്‍ അ​റി​യാ​മെ​ന്നും അ​തി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഫ​റോ​ക്ക് ക​രു​വ​ന്‍​തു​രു​ത്തി​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഷേ​ധം പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു സ​മീ​ഷ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

"ക​രു​വ​ന്‍​തു​രു​ത്തി പ്ര​ദേ​ശ​ത്തും ഫ​റോ​ക്കി​ലും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്ക​ണം എ​ന്നു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​നം​മാ​ത്രം ഞ​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​നി​യും ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം നി​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചാ​ല്‍, നാ​ളെ ഇ​വി​ടെ മു​സ്‌​ലീം ലീ​ഗ് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി വ​രും.'

"ഒ​രു ത​ര്‍​ക്ക​വും നി​ങ്ങ​ള്‍​ക്ക് വേ​ണ്ട, ഞ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ചി​ഹ്നം അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്ര​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​രി​വാ​ള്‍​കൊ​ണ്ടും ചി​ല പ​രി​പാ​ടി അ​റി​യാം. അ​ത് ഇ​വി​ടു​ത്തെ മു​സ്‌​ലീം ലീ​ഗു​കാ​ര​ന് ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ന്‍ അ​വ​സ​രം മു​സ്‌​ലീം ലീ​ഗു​കാ​ര​നാ​യി​ട്ട് ഉ​ണ്ടാ​ക്ക​രു​ത്.'

"ഇ​വി​ടെ നി​ങ്ങ​ള്‍ ഇ​ന്ന് ഒ​രു പ​ട​ക്ക​മെ​ടു​ത്തെ​റി​ഞ്ഞ്, ഒ​രു ഗു​ണ്ടെ​റി​ഞ്ഞ് ഞ​ങ്ങ​ളു​ടെ സ​ഖാ​വി​ന്‍റെ വീ​ട്ടി​ന​ക​ത്തേ​ക്ക് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ ​പ്ര​കോ​പ​നം ഇ​ന്ന​ലെ​യും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി, ഇ​ന്നും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു'.-​സ​മീ​ഷ് പ​റ​ഞ്ഞു.

 

 

Latest News

Up