Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Apartment

ക​രി​ഷ്മ ക​പു​റും മക്കളും പുതിയ അപ്പാർട്ട്മെന്‍റിൽ; മാസ വാടക കേട്ടാൽ...

ബോ​ളി​വു​ഡ് താരം ക​രി​ഷ്മ ക​പു​റും മക്കളും പു​തി​യ അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റി. മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​റി​ന്‍റെ 30,000 കോ​ടി രൂ​പ​യു​ടെ എ​സ്റ്റേ​റ്റി​ല്‍ ത​നി​ക്കും മ​ക്ക​ള്‍​ക്കും അ​വ​കാ​ശ​മു​ന്ന​യി​ച്ചു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ക​രി​ഷ്മ ക​പു​ര്‍ ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റു​ന്ന​ത്. മാ​സം 5.51 ല​ക്ഷം രൂ​പ​യാ​ണ് വാ​ട​ക! മും​ബൈ ബാ​ന്ദ്ര വെ​സ്റ്റി​ല്‍ ആ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്.

ഹി​ല്‍ റോ​ഡി​ലെ ഗ്രാ​ന്‍​ഡ് ബേ ​കോ​ണ്ടോ​മി​നി​യ​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 2,200 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ണ്ട് വ​സ​തി​ക്ക്. മൂ​ന്ന് പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 1,000 രൂ​പ​യും സ്റ്റാ​മ്പ് ഡ്യൂ​ട്ടി 17,100 രൂ​പ​യു​മാ​ണ്. 20 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി തു​ക​യാ​യി അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ഉ​ട​മ​യ്ക്കും ന​ല്‍​കി. ന​വം​ബ​ര്‍ മു​ത​ല്‍ 12 മാ​സ​ത്തേ​ക്കാ​ണ് വാ​ട​ക​ക്ക​രാ​ര്‍.

മും​ബൈ​യി​ലെ മ​നോ​ഹ​ര​മാ​യ പാ​ര്‍​പ്പി​ട മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ബാ​ന്ദ്ര വെ​സ്റ്റ്. വ​മ്പ​ന്‍ ബി​സി​ന​സു​കാ​ര്‍​ക്കും സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും ഇ​വി​ടെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളു​ണ്ട്. ജ​ന​പ്രി​യ ക​ഫേ​ക​ള്‍, കാ​ര്‍​ട്ട​ര്‍ റോ​ഡ് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ള്‍​ക്കു പേ​രു​കേ​ട്ട​താ​ണ് ബാ​ന്ദ്ര.

നി​യ​മ​പോ​രാ​ട്ടം

ക​രി​ഷ്മ​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​ര്‍ ജൂ​ണി​ലാ​ണ് അ​ന്ത​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം, സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യ ത​ര്‍​ക്കം ആ​രം​ഭി​ച്ചു. ക​രി​ഷ്മ​യു​ടെ മ​ക്ക​ള്‍ അ​ച്ഛ​ന്‍റെ സ്വ​ത്തു​ക്ക​ളി​ല്‍ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​മ്പോ​ള്‍, സ​ഞ്ജ​യ്‌​യു​ടെ സ​ഹോ​ദ​രി മ​ന്ദി​ര ക​പു​ര്‍ അ​മ്മ​യു​ടെ ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ഞ്ജ​യ്-​ക​രി​ഷ്മ ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ സ​മൈ​റ, കി​യാ​ന്‍ എ​ന്നി​വ​രും നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ ര​ണ്ടാം ഭാ​ര്യ പ്രി​യ സ​ച്‌​ദേ​വ് ത​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്വ​ത്ത് വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് മ​ക്ക​ള്‍ കോ​ട​തി​യെ​യെ സ​മീ​പി​ച്ച​ത്. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്.

Latest News

Up