Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officer

മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി അമ്മ

ഭു​വ​നേ​ശ്വ​ർ: മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഒ​ഡീ​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലെ കേ​സ്പൂ​ർ സ്വ​ദേ​ശി​യാ​യ സ​ർ​ത്ത​ക് മ​ഹാ​പ​ത്ര​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് മൗ​റീ​ഷ്യ​സി​ന​ടു​ത്ത് ക​പ്പ​ലി​ൽ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ കാ​ണാ​താ​യെ​ന്നാ​ണ് വി​വ​രം.

2025 ജൂ​ലൈ മു​ത​ൽ ഈ ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് സി​ങ്ക​പ്പൂ​ർ വ​ഴി ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​പ്പ​ൽ എന്നാ​ണ് സ​ർ​ത്ത​കി​ന്‍റെ അ​മ്മ ര​ശ്മി​ത മൊ​ഹാ​പ​ത്ര പ​റ​യു​ന്ന​ത്.

പ്രശ്നത്തിൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നും അ​മ്മ ര​ശ്‌​മി​ത പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് എ​ക്സി​ൽ ഇ​വ​ർ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​പ്പ​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

കാ​മു​കി​ക്കൊ​പ്പം ക​ണ്ട ഭ​ർ​ത്താ​വി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ പൂ​ട്ടി​യി​ട്ട് ഭാ​ര്യ

റാ​ഞ്ചി: കാ​മു​കി​ക്കൊ​പ്പം ക​ണ്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ പൂ​ട്ടി​യി​ട്ട് ഭാ​ര്യ. ജാ​ർ​ഖ​ണ്ഡി​ലെ ഗ​ർ​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ഴി​യ​വാ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​റി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ ഡോ. ​ശ്യാ​മ റാ​ണി പൂ​ട്ടി​യി​ട്ട​ത്. ത​ന്നെ തു​റ​ന്നു​വി​ട​ണ​മെ​ന്ന് വീ​ടി​നു​ള്ളി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ശ്യാ​മ​യ്ക്ക് നേ​ര​ത്തെ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​വം​ബ​ർ ഒ​ന്നി​ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ശ്യാ​മ റാ​ണി ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

പി​ന്നാ​ലെ ബ​ഹ​ള​മാ​യി. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് മ​ഴി​യ​വാ​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ പ്ര​മോ​ദ് മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​സാ​ര പ​രി​ക്കേ​റ്റു.

വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭ​ർ​ത്താ​വി‍​റെ ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ​ള​രെ​ക്കാ​ല​മാ​യി ത​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ശ്യാ​മ റാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up