Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oorakam

ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ര്‍: ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു. തൃ​ശൂ​ര്‍ പൂ​ച്ചി​ന്നി​പ്പാ​ടം സ്വ​ദ​ശി ജെ​റി​യു​ടെ ബാ​ര്യ സ്നേ​ഹ​യാ​ണ് മ​രി​ച്ച​ത്. പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സ്നേ​ഹ.

സ്നേ​ഹ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

Latest News

Up