തിരുവനന്തപുരം: നിര്‍ദ്ദിഷ്ട അതിവേഗ റെയിൽപാതയെ എതിർക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി വേണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയുമെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.വി.തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സിൽവര്‍ ലൈൻ പദ്ധതി തള്ളിയാണ് പകരം അതിവേഗ റെയിൽപാതയ്ക്ക് വിശദ പദ്ധതി രേഖ തയാറാക്കാൻ ഇ. ശ്രീധരനെ റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഡിപിആർ തയാറാക്കാൻ വാക്കാലുള്ള അനുമതി ലഭിച്ചുവെന്നും പദ്ധതികൾ തയാറാക്കിവരികയാണെന്നും ഇ. ശ്രീധരൻ പറഞ്ഞു.