Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ordered

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന വി​​ജി​​ല​​ന്‍സി​​നോ​​ട് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്. പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം 30 ദി​​വ​​സ​​ത്തി​​ന​​കം പൂ​​ര്‍ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.
സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്ക​​ണം.

സ്വ​​ര്‍ണം സം​​ഭാ​​വ​​ന ചെ​​യ്ത​​വ​​രു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. പു​​നഃപ്ര​​തി​​ഷ്ഠ​​യ്ക്കു ല​​ഭി​​ച്ച സ്വ​​ര്‍ണ​​ത്തി​​ന്‍റെ അ​​ള​​വ് തി​​ട്ട​​പ്പെ​​ടു​​ത്ത​​ണം ഇ​​ത് ദേ​​വ​​സ്വം മാ​​നു​​വ​​ല്‍ അ​​നു​​സ​​രി​​ച്ച് ആ​​ണോ ത​​യാ​​റാ​​ക്കി​​യ​​തെ​​ന്ന് പ​​രി​​ശോ​​ധി​​ക്ക​​ണം. ദേ​​വ​​സ്വം മാ​​നു​​വ​​ല്‍ ലം​​ഘി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സാ​​മ്പ​​ത്തി​​ക ച​​ട്ട​​ങ്ങ​​ളും പാ​​ലി​​ച്ചി​​ല്ല.

കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യ്ക്ക് സ്വ​​ര്‍ണം സം​​ഭാ​​വ​​ന ന​​ല്‍കി​​യ​​വ​​രു​​ടെ മൊ​​ഴി​​യെ​​ടു​​ക്ക​​ണം. കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്ന് ചീ​​ഫ് വി​​ജി​​ല​​ന്‍സ് ഓ​​ഫീ​​സ​​റു​​ടെ റി​​പ്പോ​​ര്‍ട്ടി​​ലു​​ള്ള​​തി​​നാ​​ൽ അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മം, ക്രി​​മി​​ന​​ല്‍ നി​​യ​​മ​​വും അ​​നു​​സ​​രി​​ച്ച് കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നും സ്വ​​ത​​ന്ത്ര വി​​ജി​​ല​​ന്‍സ് അ​​ന്വേ​​ഷ​​ണ​​മാ​​ണ് ഉ​​ചി​​ത​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

2016ല്‍ ​​ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യ​​തു​​ മു​​ത​​ലു​​ള്ള രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഉ​​ത്ത​​ര​​വ്. പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം രൂ​​പീ​​ക​​രി​​ക്കാ​​ന്‍ വി​​ജി​​ല​​ന്‍സ് ഡ​​യ​​റ​​ക്ട​​ര്‍ക്ക് നി​​ര്‍ദേ​​ശ​​വും ന​​ല്‍കി. നി​​ല​​വി​​ലു​​ള്ള കൊ​​ടി​​മ​​രം തേ​​യ്മാ​​നം മൂ​​ലം ഗ​​ണ്യ​​മാ​​യി ജീ​​ര്‍ണി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് പു​​തി​​യ കൊ​​ടി​​മ​​രം സ്ഥാ​​പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.

2016ലെ ​​ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം, പു​​തി​​യ കൊ​​ടി​​മ​​രം സ്ഥാ​​പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജോ​​ലി​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ഫീ​​നി​​ക്‌​​സ് ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​ല​​വി​​ല്‍ ന​​ട​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡ് അ​​ന്ന് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.

ചീ​​ഫ് വി​​ജി​​ല​​ന്‍സ് ഓ​​ഫീ​​സ​​ര്‍ സ​​മ​​ര്‍പ്പി​​ച്ച രേ​​ഖ​​ക​​ളി​​ല്‍നി​​ന്ന്, 22.03.2017 ന് ​​ക​​സ്റ്റം​​സ് വ​​കു​​പ്പി​​ല്‍ നി​​ന്ന് 9.161 കി​​ലോ​​ഗ്രാം സ്വ​​ര്‍ണം വാ​​ങ്ങി​​യി​​ട്ടു​​ണ്ട്. കൊ​​ടി​​മ​​ര പുനഃപ്ര​​തി​​ഷ്ഠ​​യു​​ടെ കാ​​ര്യ​​ത്തി​​ലേ​​ക്ക് ധ​​ന​​ല​​ക്ഷ്മി ബാ​​ങ്കി​​ല്‍ ഒ​​രു ബാ​​ങ്ക് അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​താ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ശ​​ബ​​രി​​മ​​ല വി​​ജി​​ല​​ന്‍സി​​ന്‍റെ റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്.

വി​​ജ​​യ് മ​​ല്യ​​യു​​ടെ മ​​ക്‌​​ഡൊ​​വ​​ല്‍ ഗ്രൂ​​പ്പ് നേ​​ര​​ത്തെ സ്വ​​ര്‍ണം പൊ​​തി​​ഞ്ഞി​​രു​​ന്ന കൊ​​ടി​​മ​​ര​​മാ​​ണ് 2017ല്‍ ​​ദ്ര​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ പേ​​രി​​ല്‍ പൊ​​ളി​​ച്ചു​​പ​​ണി​​ത​​ത്. 3.20 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു കൊ​​ടി​​മ​​രം അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​യു​​ടെ എ​​സ്റ്റി​​മേ​​റ്റ്.

ആ​​കെ ല​​ഭ്യ​​മാ​​ക്കി​​യ 9573.010 ഗ്രാം ​​സ്വ​​ര്‍ണ​​ത്തി​​ല്‍ 9340.200 ഗ്രാം ​​പൂ​​ശു​​ന്ന​​തി​​ന് ഉ​​പ​​യോ​​ഗി​​ച്ചു. എ​​ന്നാ​​ല്‍ സ്വ​​ര്‍ണം ന​​ല്‍കി​​യ ഭ​​ക്ത​​ര്‍ക്ക് ഇ​​തി​​ന്‍റെ അ​​ള​​വ് അ​​ട​​ക്കം വി​​ശ​​ദ​​മാ​​ക്കു​​ന്ന ഫോം 3​​എ ര​​സീ​​ത് ന​​ല്‍കു​​ന്ന​​തി​​ല്‍ അ​​ധി​​കൃ​​ത​​ര്‍ വീ​​ഴ്ച വ​​രു​​ത്തി.

വ്യ​​ക്തി​​ഗ​​ത അ​​ള​​വും സൂ​​ക്ഷി​​ച്ചി​​ല്ല. അ​​തി​​നാ​​ല്‍ ദു​​രു​​പ​​യോ​​ഗം സം​​ശ​​യി​​ക്കു​​ന്നു​​വെ​​ന്നും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ല്‍ ഗു​​രു​​ത​​ര വീ​​ഴ്ച പ​​റ്റി​​യെ​​ന്നു​​മാ​​ണ് ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. വ്യ​​ക്ത​​ത വ​​രു​​ത്താ​​നാ​​യി സ്വ​​ര്‍ണം സം​​ഭാ​​വ​​ന ന​​ല്‍കി​​യ 27 പേ​​രു​​ടെ മൊ​​ഴി​​യെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ക്കാ​​ല​​ത്തെ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളും പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം നി​​ര്‍ദേ​​ശി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഹൈ​​ക്കോ​​ട​​തി പ്ര​​ത്യേ​​ക സം​​ഘ​​ത്തെ നി​​യോ​​ഗി​​ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ച​​ത്.

Latest News

Up