Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padma

Idukki

പ​ദ്മ​വി​ഭൂ​ഷ​ണ്‍ പി. ​നാ​രാ​യ​ണ​നെ ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ആ​ദ​രി​ച്ചു

തൊ​ടു​പു​ഴ: പ​ദ്മ​വി​ഭൂ​ഷ​ണ് അ​ര്‍​ഹ​നാ​യ ജ​ന്മ​ഭൂ​മി മു​ഖ്യ​പ​ത്രാ​ധി​പ​രാ​യി​രു​ന്ന പി.​നാ​രാ​യ​ണ​ന് ഇ​ടു​ക്കി പ്ര​സ് ക്ല​ബും സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റ​വും സം​യു​ക്ത​മാ​യി സ്‌​നേ​ഹാ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം (എ​സ്‌​ജെ​എ​ഫ്‌​കെ) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ന്‍ ക​ണ്ട​ത്തി​ല്‍ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

എ​സ്‌​ജെ​എ​ഫ്‌​കെ​യ്ക്കു വേ​ണ്ടി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​സി. മാ​ത്യു ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​സ് ക്ല​ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. സു​രേ​ഷ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​സ്‌​ജെ​എ​ഫ്‌​കെ സം​സ്ഥാ​ന ക്ര​ഡ​ന്‍​ഷ്യ​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍, ഇ​ടു​ക്കി പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ത്തീ​ഫ്, ക​മ്മി​റ്റി​യം​ഗം ഷി​യാ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി. ​നാ​രാ​യ​ണ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ല്‍ സ്വാ​ഗ​ത​വും എ​സ്‌​ജെ​എ​ഫ്‌​കെ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജെ. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു

Latest News

Up