Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pak

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്: ഇ​​ന്ത്യ v/s പാ​​ക് ഇ​​ല്ല

ക​​റാ​​ച്ചി/​​മും​​ബൈ: ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ ഒ​​ന്ന​​ട​​ങ്കം പി​​ടി​​ച്ചു​​ല​​ച്ച് പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​ത്യ​​പൂ​​ര്‍​വ പ്ര​​ഖ്യാ​​പ​​നം. ശ​​നി​​യാ​​ഴ്ച ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ പി​​ന്മാ​​റി. 15ന് ​​കൊ​​ളം​​ബോ​​യി​​ല്‍ ന​​ട​​ക്കേ​​ണ്ട ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ സൂ​​പ്പ​​ര്‍ ഡ്യൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം ന​​ട​​ക്കി​​ല്ലെ​​ന്ന് ഇ​​തോ​​ടെ ഉ​​റ​​പ്പാ​​യി. ഐ​​സി​​സി​​ക്കും ബി​​സി​​സി​​ഐ​​ക്കും ല​​ഭി​​ക്കു​​ന്ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ ഈ ​​പ്ര​​ഖ്യാ​​പ​​നം.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ബം​​ഗ്ലാ​​ദേ​​ശി​​നെ ഒ​​ഴി​​വാ​​ക്കി പ​​ക​​രം സ്‌​​കോ​​ട്ട് ല​​ന്‍​ഡി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​താ​​ണ് പാ​​ക്കി​​സ്ഥാ​​നെ ചൊ​​ടി​​പ്പി​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​ല്‍ സു​​ര​​ക്ഷാ ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്നും അ​​തി​​നാ​​ല്‍ ത​​ങ്ങ​​ളു​​ടെ മ​​ത്സ​​രം ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്നു​​മു​​ള്ള ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ അ​​ഭ്യ​​ര്‍​ഥ​​ന ത​​ള്ളി​​യ ഐ​​സി​​സി, ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് അ​​വ​​രെ ഒ​​ഴി​​വാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബി​​സി​​സി​​ഐ​​യു​​ടെ നി​​ര്‍​ദേ​​ശ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് 2026 ഐ​​പി​​എ​​ല്ലി​​ല്‍​നി​​ന്ന് കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ബം​​ഗ്ലാ​​ദേ​​ശ് ക​​ളി​​ക്കാ​​ര​​നാ​​യ മു​​സ്താ​​ഫി​​സു​​ര്‍ റ​​ഹ്മാ​​നെ ഒ​​ഴി​​വാ​​ക്കി​​യ​​താ​​ണ് പ്ര​​ശ്‌​​ന​​ങ്ങ​​ളുടെ തുടക്കം.

കാരണം വ്യക്തമല്ല

അ​​​തേ​​​സ​​​മ​​​യം, ബ​​​ഹി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണം പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​നം പാ​​​ക്കി​​​സ്ഥാ​​​ന്‍ ക്രി​​​ക്ക​​​റ്റ് ബോ​​​ര്‍ഡ് (പി​​​സി​​​ബി) രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റ് കൗ​​​ണ്‍സി​​​ലി​​​നെ (ഐ​​​സി​​​സി) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​മി​​​ല്ല. 20 ടീ​​​മു​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ലോ​​ക​​ക​​പ്പി​​​ന്‍റെ ഫൈ​​​ന​​​ല്‍ മാ​​​ര്‍ച്ച് എ​​​ട്ടി​​​നാ​​​ണ്.ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കി​​​ല്ലെ​​​ന്ന ബം​​​ഗ്ലാ​​​ദേശ് നി​​​ല​​​പാ​​​ടി​​​നെ പാ​​​ക്കി​​​സ്ഥാ​​​ന്‍ മാ​​​ത്ര​​​മാ​​​ണു പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ല്‍ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​കാം ബ​​​ഹി​​​ഷ്‌​​​ക​​​ര​​​ണ​​​മെ​​​ന്നും സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ല്‍ ഇ​​​ന്ത്യ​​​യാ​​​ണെ​​​ന്ന് പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും പാ​​​ക് ക്രി​​​ക്ക​​​റ്റ് ബോ​​​ര്‍ഡ് ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ മൊ​​​ഹ്‌​​​സി​​​ന്‍ ന​​​ഖ്‌​​വി ​ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

പാ​​ക് സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന് എ​​തി​​രേ ത​​ങ്ങ​​ളു​​ടെ ടീം ​​ക​​ളി​​ക്കി​​ല്ലെ​​ന്ന​​ത് പാ​​ക് സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ്. ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കാ​​ന്‍ പാ​​ക് ടീ​​മി​​ന് സ​​ര്‍​ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍​കു​​ന്നു. എ​​ങ്കി​​ലും ഇ​​ന്ത്യ​​ക്കെ​​തി​​രേ ഫെ​​ബ്രു​​വ​​രി 15നു ​​ന​​ട​​ക്കേ​​ണ്ട മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ഫീ​​ല്‍​ഡി​​ല്‍ ഇ​​റ​​ങ്ങി​​ല്ല- പാ​​ക് സ​​ര്‍​ക്കാ​​ര്‍ ഔ​​ദ്യോ​​ഗി​​ക​​മാ​​യി വ്യ​​ക്ത​​മാ​​ക്കി.

ക​​ന​​ത്ത പ്ര​​ഹ​​രം

ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ല്‍ ബൈ​​ലാ​​ട്ര​​ല്‍ ക്രി​​ക്ക​​റ്റ് ഇ​​ല്ലെ​​ങ്കി​​ലും ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ ഇ​​രു​​ടീ​​മും ഒ​​രു ഗ്രൂ​​പ്പി​​ല്‍ വ​​രു​​ന്ന ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​റേ​​ഞ്ച്‌​​മെ​​ന്‍റ്. കാ​​ര​​ണം, ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​വേ​​ശ​​വും സാ​​മ്പ​​ത്തി​​ക വ​​രു​​മാ​​ന​​വു​​മു​​ള്ള മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ടം. 2012നു​​ശേ​​ഷ​​മു​​ള്ള എ​​ല്ലാ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ലും ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഒ​​രേ ഗ്രൂ​​പ്പി​​ലാ​​ണ്.

2010നു​​ശേ​​ഷം ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ല്‍ ഏ​​റ്റു​​മു​​ട്ടാ​​ത്ത ആ​​ദ്യ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യി ഇ​​തോ​​ടെ 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മാ​​റി. ബം​​ഗ്ലാ​​ദേ​​ശി​​നെ ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തോ​​ടെ, പാ​​ക്കി​​സ്ഥാ​​ന്‍ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്ക​​ണോ എ​​ന്ന​​ത് സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്ന് പി​​സി​​ബി (പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ്) ചെ​​യ​​ര്‍​മാ​​ന്‍ മൊഹ്‌​​സി​​ന്‍ ന​​ഖ്‌വി ​​അ​​റി​​യി​​ച്ചി​​രു​​ന്നു.

ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് എ​​യി​​ല്‍ ഇ​​ന്ത്യ, ന​​മീ​​ബി​​യ, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, യു​​എ​​സ്എ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍. ഐ​​സി​​സി​​യു​​മാ​​യു​​ള്ള മു​​ന്‍​ധാ​​ര​​ണ​​പ്ര​​കാ​​രം ലോ​​ക​​ക​​പ്പി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍ ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ലാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

പോ​​യി​​ന്‍റും പ​​ണ​​വും ന​ഷ്ടം

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​നു ര​​ണ്ട് പോ​​യി​​ന്‍റ് ന​​ഷ്ട​​മാ​​യി. മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി ക​​ണ​​ക്കാ​​ക്കി ര​​ണ്ട് പോ​​യി​​ന്‍റ് ഇ​​ന്ത്യ​​ക്കു ന​​ല്‍​കും. അ​​തേ​​സ​​മ​​യം, ലോ​​ക​​ക​​പ്പി​​ലെ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കാ​​തെ​​വ​​ന്നാ​​ല്‍ ആ​​കെ​​യു​​ള്ള സാ​​മ്പ​​ത്തി​​ക ന​​ഷ്ടം 349 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ ക​​ണ​​ക്ക്

ച​​രി​​ത്ര​​ത്തി​​ല്‍ സ​​മാ​​ന സം​​ഭ​​വ​​ങ്ങ​​ള്‍

ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍​നി​​ന്ന് ഇ​​താ​​ദ്യ​​മാ​​യ​​ല്ല ഒ​​രു ടീ​​മി​​നെ​​തി​​രാ​​യ മ​​ത്സ​​രം മ​​റ്റൊ​​രു ടീം ​​ഒ​​ഴി​​വാ​​ക്കു​​ന്ന​​ത്. 1996 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ക​​ളി​​ക്കാ​​ര്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യും വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സും വി​​സ​​മ്മ​​തി​​ച്ചി​​രു​​ന്നു. ല​​ങ്ക​​യി​​ലെ സി​​വി​​ല്‍ വാ​​റി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു അ​​ത്.

2003 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ സ​​ഹ ആ​​തി​​ഥേ​​യ​​രാ​​യ സിം​​ബാ​​ബ്‌വെ​​യ്‌​​ക്കെ​​തി​​രേ ഇം​​ഗ്ല​​ണ്ടും കെ​​നി​​യ​​യ്‌​​ക്കെ​​തി​​രേ ന്യൂ​​സി​​ല​​ന്‍​ഡും ക​​ളി​​ച്ചി​​ല്ല. ഇം​​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ന്‍​ഡും ത​​ങ്ങ​​ളു​​ടെ മ​​ത്സ​​രം മാ​​റ്റ​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍​ഥി​​ച്ചെ​​ങ്കി​​ലും ഐ​​സി​​സി അം​​ഗീ​​ക​​രി​​ച്ചി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യാ​​യി​​രു​​ന്നു അ​​ന്ന​​ത്തെ മ​​റ്റൊ​​രു ആ​​തി​​ഥേ​​യ​​ര്‍.

ഇം​​ഗ്ല​​ണ്ട് ആ​​തി​​ഥേ​​യ​​രാ​​യ 2009 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് സിം​​ബാ​​ബ്‌വെ ​​പി​​ന്മാ​​റി​​യി​​രു​​ന്നു. ബം​​ഗ്ലാ​​ദേ​​ശ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച 2016 അ​​ണ്ട​​ര്‍ 19 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീ​​മും പി​​ന്മാ​​റി.

Latest News

Up