Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playing

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരൻ കാറിടിച്ചു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ കാറിടിച്ചു മരിച്ചു. ലോണി കാൽഭോർ മേഖലയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജോയ് നെസ്റ്റ് സൊസൈറ്റിയിൽ താമസിക്കുന്ന നിഷ്കർഷ് അശ്വത് സ്വാമി ആണ് മരിച്ചത്.

പാർക്കിംഗ് ഏരിയയിൽ മുത്തശ്ശിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ കാറിടിച്ചത്. ഉടൻ തന്നെ കാറോടിച്ചയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

Latest News

Up