Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pollution

ഡൽഹിയിലെ വായു മലിനീകരണം: വിമർശനവുമായി യോഗി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വാ​​​​യു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യനാ​​​​ഥ്. രാ​​​​ജ്യത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ഗ്യാ​​​​സ് ചേം​​​​ബ​​​​റി​​​​നോ​​​​ട് ഉ​​​​പ​​​​മി​​​​ച്ച അ​​​​ദ്ദേ​​​​ഹം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ശു​​​​ദ്ധ​​​​വാ​​​​യു ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ ന​​​ഗ​​​രി​​​യി​​​ലെ വാ​​​യുഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത് ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ണ്ട്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​ഖാ ഗു​​​​പ്ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ക്ലൗ​​​​ഡ് സീ​​​​ഡിം​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വേ​​​​ണ്ട​​​​ത്ര ഫ​​​​ല​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ രൂ​​​​ക്ഷവി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

National

ഡൽഹിയിൽ മലിനീകരണം അതിരൂക്ഷം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം വീ​​​ണ്ടും അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി.

മ​​​ലി​​​നീ​​​ക​​​ര​​​ണ തോ​​​ത് അ​​​ള​​​ക്കു​​​ന്ന 40 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 27 എ​​​ണ്ണ​​​ത്തി​​​ലും വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക 400ന് ​​​മു​​​ക​​​ളി​​​ലാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദൃ​​​ശ്യ​​​പ​​​ര​​​ത​​​യും കു​​​റ​​​ഞ്ഞു. താ​​​പ​​​നി​​​ല​​​യി​​​ലും കാ​​​ര്യ​​​മാ​​​യ മാ​​​റ്റം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, മ​​​ലി​​​നീ​​​ക​​​ര​​​ണം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യാ​​​ത്ത മ​​​ലി​​​നീ​​​ക​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പെ​​​ട്രോ​​​ൾ ന​​​ൽ​​​കൂ.

ദൃ​​​ശ്യ​​​പ​​​ര​​​ത കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഡ​​​ൽ​​​ഹി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ര​​​വ​​​ധി വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി. 270 ഓ​​​ളം വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ മാ​​​ത്രം വൈ​​​കി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും കാ​​​ലാ​​​വ​​​സ്ഥ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ നി​​​ര​​​വ​​​ധി ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കി​​​യാ​​​ണ് ഓ​​​ടു​​​ന്ന​​​ത്.

National

ഡ​ൽ​ഹി വാ​യു മ​ലി​നീ​ക​ര​ണം: 68 ശ​ത​മാ​നം പേ​ർ വൈ​ദ്യ​സ​ഹാ​യം തേ​ടി, 85 ശ​ത​മാ​നം പേ​ർ​ക്ക് ചെ​ല​വ് വ​ർ​ധി​ച്ചു

ന്യ​ഡ​ൽ​ഹി: ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കും മ​ലി​ന​മാ​യ വാ​യു മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. വി​ട്ടു​മാ​റാ​ത്ത ചു​മ, ക്ഷീ​ണം, ശ്വാ​സ​ത​ട​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്ഥി​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി.

സ്മി​റ്റ​ൻ പ​ൾ​സ്എ​ഐ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 68.3 ശ​ത​മാ​നം പേ​ർ ക​ഴി​ഞ്ഞ വ​ർ​ഷം മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​ക​രി​ച്ച​വ​രി​ൽ 76.4 ശ​ത​മാ​നം പേ​രും പു​റ​ത്തെ സ​മ​യം ഗ​ണ്യ​മാ​യി കു​റ​ച്ച​താ​യും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്പോ​ൾ വീ​ടു​ക​ൾ വെ​ർ​ച്വ​ൽ ജ​യി​ലു​ക​ളാ​ക്കി മാ​റ്റി​യ​താ​യും സ​ർ​വേ അ​വ​കാ​ശ​പ്പെ​ട്ടു.

ഡ​ൽ​ഹി, ഗു​രു​ഗ്രാം, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 4,000 നി​വാ​സി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. മ​ലി​നീ​ക​ര​ണം മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് മേ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്. 85.3 ശ​ത​മാ​നം പേ​ർ​ക്ക് മ​ലി​നീ​ക​ര​ണം മൂ​ലം ഗാ​ർ​ഹി​ക ചെ​ല​വ് വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു,

സ​ർ​വേ​യി​ൽ 79.8 ശ​ത​മാ​നം പേ​ർ സ്ഥ​ലം മാ​റ്റ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യോ സ്ഥ​ലം വി​ട്ടി​രി​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. 33.6 ശ​ത​മാ​നം പേ​ർ സ്ഥ​ലം​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും 31 ശ​ത​മാ​നം പേ​ർ അ​ത് സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും 15.2 ശ​ത​മാ​നം പേ​ർ ഇ​തി​ന​കം സ്ഥ​ലം​മാ​റ്റം നേ​ടി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

Leader Page

മലിനീകരണം: പ്രകൃതി മനുഷ്യരോടു ചോദിക്കുന്നത്...

ന​മ്മു​ടെ നാ​ട്ടി​ൽ മ​ലി​നീ​ക​ര​ണം വ്യാ​പ​ക​മാ​ണ് എ​ന്നു മാ​ത്ര​മ​ല്ല, അ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചുവ​രി​ക​യും ചെ​യ്യു​ന്നു. പ​ല മേ​ഖ​ല​ക​ളി​ലും വാ​യു, ജ​ലം, മ​ണ്ണ് തു​ട​ങ്ങി​യ​വ​യു​ടെ മ​ലി​നീ​ക​ര​ണ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ നി​ത്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​ ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി. സ്വാ​ർ​ഥ​താ​ല്പ​ര്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ, പ​രി​സ്ഥി​തി​യെ ക​ണ​ക്കാ​ക്കാ​തെ​യു​ള്ള വി​ക​സ​നം പ​ല​രു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ന്നു. പ്ര​കൃ​തി സ​ജ്ജീ​ക​രി​ച്ച വി​ഭ​വ​ങ്ങ​ളി​ൽ പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത വി​ഭ​വ​ങ്ങ​ളും ക​ഴി​യു​ന്ന വി​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ക​ൽ​ക്ക​രി, പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം, ധാ​തു​ക്ക​ൾ, ലോ​ഹ അ​യി​രു​ക​ൾ, സ്വ​ർ​ണം, ഇ​രു​മ്പ്, വെ​ള്ളി, ചെ​മ്പ്, യു​റേ​നി​യം, മ​ണ്ണ്, ക​ല്ലു​ക​ൾ തു​ട​ങ്ങി​വ​യൊ​ക്കെ പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത​വ​യാ​ണ്. സൗ​രോ​ർ​ജം, കാ​റ്റ്, ജ​ലം, ഭൂ​മി​യി​ലെ ചൂ​ട്, ജൈ​വ​വ​സ്തു​ക്ക​ൾ ഇ​തെ​ല്ലാം വീ​ണ്ടും ഉ​ണ്ടാ​കു​ന്ന​വ​യാ​ണ്. പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത​വ​യു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി എ​ല്ലാ​കാ​ല​ത്തേ​ക്കു​മു​ള്ള​താ​ണ് ഈ ​വി​ഭ​വ​ങ്ങ​ൾ. പ​ക്ഷേ ഇ​ന്നു സം​ഭ​വി​ക്കു​ന്ന​ത് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത ഉ​പ​യോ​ഗ​വും ത​ന്മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണ​വു​മാ​ണ്. ഇ​തി​നെ നേ​രി​ടു​ന്ന​തി​നാ​യി ധാ​രാ​ളം നി​യ​മ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ചി​ല​ർ ഇ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ന്നു. ഇ​തെ​ല്ലാം കാ​ണു​മ്പോ​ൾ പ്ര​കൃ​തി മ​നു​ഷ്യ​നോ​ട് എ​ന്തു ചോ​ദി​ക്കും? പ്ര​കൃ​തി​ക്ക് മ​നു​ഷ്യ​രോ​ട് നേ​രി​ട്ടു ചോ​ദി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, പ​രോ​ക്ഷ​മാ​യി ചോ​ദ്യ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

പ്ര​കൃ​തി​യു​ടെ ചോ​ദ്യ​ങ്ങ​ൾ

എ​ല്ലാ​വ​ർ​ക്കും എ​ല്ലാ കാ​ല​ത്തേ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ന​രു​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ഭ​വ​ങ്ങ​ൾ യാ​തൊ​രു ത​ത്വ​ദീ​ക്ഷ​യു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യോ തെ​റ്റോ? ഇ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​ത​ല്ലേ?

നാ​ട്ടി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ തു​ട​ങ്ങി വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്നു. ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ് എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സ​ന്ദേ​ശം. ഇ​തി​നു​വേ​ണ്ടി എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്? മ​ലി​ന​മാ​യ കി​ണ​ർ മൂ​ലം നി​ങ്ങളുടെ​യും അ​യ​ൽ​വാ​സി​യു​ടെ​യും ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കു​ന്ന​തു ത​ട​യാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്തോ? കി​ണ​ർ സം​ര​ക്ഷ​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ത​ത്വ​ങ്ങ​ൾ അ​നു​സ​രി​ച്ചോ? മ​ഴ​വെ​ള്ള സം​ഭ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​യ​മു​ണ്ടാ​ക്കി​യത് അ​ത​നു​സ​രി​ച്ചോ? ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല; പ​ക​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഏ​തെ​ങ്കി​ലും പ​ഴ​യ ഒ​രു ടാ​ങ്ക് വാ​ട​ക​ക്കെ​ടു​ത്തു കാ​ണി​ച്ച് ആ ​നി​യ​മ​ത്തി​ൽ​നി​ന്നു ത​ടി​ത​പ്പി പു​തി​യ വീ​ടി​ന്‍റെ പെ​ർ​മി​റ്റ് സം​ഘ​ടി​പ്പി​ച്ചി​ല്ലേ? വി​വേ​ക​ബു​ദ്ധി ശ​രി​ക്കു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ആ ​നി​യ​മം നി​ങ്ങളുടെ​ത​ന്നെ ന​ന്മ​യ്ക്കുവേ​ണ്ടി​യാ​ണെ​ന്നും അ​ത് അ​നു​സ​രി​ക്കാ​തി​രു​ന്ന​തു ശ​രി​യാ​യി​ല്ല എ​ന്നും ബോ​ധ്യ​പ്പെ​ട്ടേ​നെ. മ​ഴ​വെ​ള്ള സം​ഭ​ര​ണം ജ​ല​ല​ഭ്യ​ത വ​ർ​ധി​പ്പി​ച്ച് മ​നു​ഷ്യ​ജീ​വി​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​ക്കാ​ത്ത​ത് നി​ന്‍റെ ക​ഴി​വു​കേ​ട​ല്ലേ?

മാ​ലി​ന്യ​സം​സ്ക​ര​ണം

വീ​ടി​നും പ​രി​സ​ര​ത്തി​നു​മാ​യി കു​റ​ച്ചു സ്ഥ​ലം മാ​ത്ര​മാ​ണു ല​ഭ്യ​മാ​കു​ന്ന​ത് എ​ന്ന​ത് സ​ത്യം. ജീ​വി​ക്കു​മ്പോ​ൾ ധാ​രാ​ളം മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്ന​തും വ​സ്തു​ത. മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു സം​സ്ക​രി​ക്കേ​ണ്ട​താ​യി​രു​ന്നി​ല്ലേ? നി​ങ്ങ​ളി​ൽ ചി​ല​ർ വീ​ടി​ന്‍റെ പ​രി​സ​രം പൂ​ർ​ണ​മാ​യും ടൈ​ൽ വി​രി​ച്ച​തി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന മ​ലി​ന​ജ​ലം റോ​ഡി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം പോ​കാ​ൻ നി​ർ​മി​ച്ച കാ​ന​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്നി​ല്ലേ? ആ ​മ​ലി​ന​ജ​ലം ആ​ഴം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു സം​ഭ​രി​ച്ച് അ​ടു​ത്തു​ള്ള ജ​ല​സ്രോ​ത​സു​ക​ളെ മ​ലി​ന​മാ​ക്കു​ന്നു. നി​ങ്ങളുടെ സ്ഥ​ല​ത്തു​ത​ന്നെ ഒ​ന്നോ ര​ണ്ടോ അ​തി​ല​ധി​ക​മോ സോ​ക് പി​റ്റു​ക​ൾ നി​ർ​മി​ച്ച് മ​ലി​ന​ജ​ലം അ​തി​ലൂ​ടെ സം​സ്ക​രി​ച്ചാ​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും.

പ​ക്ഷേ, സോ​ക് പി​റ്റു​ക​ൾ യ​ഥാ​വി​ധി നി​ർ​മി​ക്ക​ണം. ആ​ഴം കു​റ​ഞ്ഞ കു​ഴി​ക​ൾ നി​ർ​മി​ച്ച് സി​മ​ന്‍റ് ഇ​ഷ്ടി​ക​യി​ൽ വി​ട​വി​ട്ട് ചു​റ്റും കെ​ട്ടി അ​തി​നു​ള്ളി​ൽ ക​ല്ല് നി​റ​ച്ചു മ​ലി​ന​ജ​ലം വി​ട്ടാ​ൽ അ​ത് ബാ​ക്റ്റീ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഭാ​ഗി​ക ശു​ദ്ധീ​ക​ര​ണം നേ​ടി പാ​ർ​ശ​ങ്ങ​ളി​ലേ​ക്കു വ​ലി​ഞ്ഞു പോ​കു​ന്നു. ഇ​തു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മാ​ണ്. ഒ​രു​പ​ക്ഷേ കൂ​ടു​ത​ൽ മ​ലി​ന​ജ​ല​മു​ള്ള സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ നീ​ളം കൂ​ടി​യ സോ​ക് പി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു സോ​ക് ട്രെ​ഞ്ചു​ക​ൾ എ​ന്നു പ​റ​യു​ന്നു. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ബ​യോ​ഗ്യാ​സ്, ബ​യോ​ബി​ൻ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് സം​സ്ക​രി​ച്ചു വ​ള​മാ​ക്കി കൃ​ഷി ചെ​യ്താ​ൽ അ​തെ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ണ്ടാ​കു​ന്ന കാ​ര്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടോ?

മാ​ലി​ന്യ സം​സ്ക​ര​ണം പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് പ്ര​കൃ​തി അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​ക്സി​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലും അ​സാ​ന്നി​ധ്യ​ത്തി​ലും വ​ള​രു​ന്ന എ​യ​റോ​ബി​ക്, അ​നെ​യ​റോ​ബി​ക് ബാ​ക്‌​ടീ​രി​യ​ക​ൾ, ഓ​ക്സി​ജ​ൻ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും വ​ള​രു​ന്ന ഫാ​ക്ക​ൽ​റ്റേ​റ്റി​വ് ബാ​ക്‌​ടീ​രി​യ​ക​ൾ, സ​യ​നൈ​ഡ് തി​ന്നാ​ൻ​ വ​രെ ക​ഴി​വു​ള്ള ബാ​ക്‌​ടീ​രി​യ​ക​ൾ, മ​ണ്ണി​ര​ക​ൾ തു​ട​ങ്ങി വ​ലി​യ ഒ​രു സം​ഘം​ത​ന്നെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യു​ണ്ട്. അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ ബാ​ധ്യ​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് പ​ല​രും പ​ല സാ​ഹ​ച​ര്യ​ത്തി​ലും ചെ​യ്തി​ല്ല.

District News

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും വാ​ദ്യ​മേ​ള​വും ഒ​രേ കെെ​യി​ൽ

മീ​ന​ങ്ങാ​ടി: മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും ചെ​ണ്ട​മേ​ള​വും ഒ​രേ താ​ള​ത്തി​ലാ​ക്കി മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ്മ സേ​ന. ചെ​ണ്ട വാ​ങ്ങു​ന്ന​തി​നും പ​രി​ശീ​ല​ന​ത്തി​നും ആ​വ​ശ്യ​മാ​യ പ​ണം ഗ്രാ​മ​പ്പ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യാ​ണ് പ​ത്ത് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വാ​തി​ൽ​പ്പ​ടി അ​ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന​ത​ല പു​ര​സ്കാ​രം പ​ല​കു​റി ല​ഭി​ച്ച ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ തൊ​പ്പി​യി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി അ​ര​ങ്ങേ​റ്റം കു​റി​ച്ച ഹ​രി​തം വാ​ക്യ​മേ​ള സം​ഘം.

ജ​ന​കീ​യ ഹോ​ട്ട​ൽ ഗ്രീ​ൻ ക​ഫെ​റ്റീ​രി​യ ടേ​ക്ക് എ ​ബ്രേ​ക്ക് തു​ട​ങ്ങി​യ​വ​യും ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച വ​രു​ന്നു. ചെ​ണ്ട ക​ലാ​കാ​ര​ൻ ക​ലാ​മ​ണ്ഡ​ലം വി.​ജി. ശ​ര​ത്തി​നു കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​തും അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​തും.

Kerala

പെരിയാര്‍ മലിനീകരണം ദീർഘകാല പ്രത്യാഘാതമുണ്ടാക്കും: കോടതി


കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ​​​മ​​​ഗ്ര ന​​​ദീ​​​ത​​​ട സം​​​ര​​​ക്ഷ​​​ണ മേ​​​ല്‍നോ​​​ട്ട ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ന​​​ദീ​​​ജ​​​ല സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ പ​​​ര​​​മോ​​​ന്ന​​​ത സ​​​മി​​​തി​​​യ​​​ട​​​ക്കം വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​ര്‍മ​​​പ​​​ദ്ധ​​​തി എ​​​ങ്ങ​​​നെ പ്രാ​​​വ​​​ര്‍ത്തി​​​ക​​​മാ​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ട് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. പെ​​​രി​​​യാ​​​ര്‍ ന​​​ദി​​​യി​​​ലെ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
പെ​​​രി​​​യാ​​​റി​​​നാ​​​യി പ്ര​​​ത്യേ​​​ക മേ​​​ല്‍നോ​​​ട്ട അ​​​ഥോ​​​റി​​​റ്റി​​​യാ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും ഇ​​​തി​​​ല്‍ നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നേ​​​ര​​​ത്തേ സ​​​ര്‍ക്കാ​​​രി​​​നോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ റി​​​വ​​​ര്‍ ബേ​​​സി​​​ന്‍ പ്ലാ​​​ന്‍ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പെ​​​രി​​​യാ​​​റി​​​നു മാ​​​ത്ര​​​മാ​​​യി അ​​​ഥോ​​​റി​​​റ്റി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​ല്ലെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

പെ​​​രി​​​യാ​​​ര്‍ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കേ​​​ണ്ട​​​ത് വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളോ​​​ടു ചെ​​​യ്യേ​​​ണ്ട നീ​​​തി​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യു​​​ടെ ജ​​​ല​​​ധാ​​​ര​​​യാ​​​ണ് ഈ ​​​ന​​​ദി. ന​​​ഗ​​​ര​​​ത്തി​​​ല്‍ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തു​​​ന്ന​​​ത് പെ​​​രി​​​യാ​​​റി​​​ല്‍നി​​​ന്നാ​​​ണ്. ന​​​ദി മ​​​ലി​​​ന​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത് പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​ല്‍ ദീ​​​ര്‍ഘ​​​കാ​​​ല പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Editorial

പ്ലാസ്റ്റിക്: ജനങ്ങൾ സർക്കാരിനും കോടതിക്കുമൊപ്പം നിൽക്കണം

പ്ലാ​സ്റ്റി​ക് പ​രി​സ്ഥി​തി​ക്ക് എ​ത്ര​ത്തോ​ളം വി​നാ​ശ​കാ​രി​യാ​ണെ​ന്ന് വീ​ണ്ടും വീ​ണ്ടും എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ലോ​കം മു​ഴു​വ​ൻ അം​ഗീ​ക​രി​ച്ച വ​സ്തു​ത​യാ​ണ​ത്.

പ​രി​സ്ഥി​തി​ക്കും ആ​രോ​ഗ്യ​ത്തി​നും അ​തു വ​രു​ത്തി​വ​യ്ക്കു​ന്ന മാ​ര​ക​മാ​യ പ്ര​ത്യാ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്ത് പ്ലാ​സ്റ്റി​ക്കി​ന്‍റെ നി​ർ​മാ​ർ​ജ​ന​വും ലോ​കം അം​ഗീ​ക​രി​ച്ച​താ​ണ്. വി​ശേ​ഷി​ച്ചും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കാ​ണ് ഏ​റ്റ​വും അ​പ​ക​ട​കാ​രി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ലാ​സ്റ്റി​ക്കി​നെ​തി​രാ​യ ഏ​തു ന​ട​പ​ടി​യും സ്വാ​ഗ​താ​ർ​ഹ​മാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് പൊ​തു​ച​ട​ങ്ങു​ക​ളി​ലും ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ലും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ നി​രോ​ധ​നം നി​ല​വി​ൽ വ​രും. പ്ലാ​സ്റ്റി​ക് ഭ​ക്ഷ​ണ​പാ​ത്രം, സ്പൂ​ൺ, ക​പ്പ്, സ്ട്രോ, ​ക​ത്തി, ക​വ​ർ, ലാ​മി​നേ​റ്റ​ഡ് ബേ​ക്ക​റി ബോ​ക്സ് എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ൽ​പ്പ​ന​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. അ​ഞ്ചു ലി​റ്റ​റി​ന്‍റെ കു​പ്പി​വെ​ള്ള​വും ര​ണ്ടു ലി​റ്റ​റി​ന്‍റെ ശീ​ത​ള​പാ​നീ​യ​ക്കു​പ്പി​യു​മേ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​വൂ.

അ​ങ്ങേ​യ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ബോ​ധ​വ​ത്ക​ര​ണം എ​ങ്ങും ഏ​ശാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ തീ​രൂ. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് പൗ​ര​ന്‍റെ അ​ടി​സ്ഥാ​ന ക​ട​മ​യാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കോ​ട​തി നി​രോ​ധ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യ​മു​ണ്ട്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളെ​ടു​ത്താ​ലും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ലേ അ​തി​ന്‍റെ ഗു​ണം ല​ഭി​ക്കൂ എ​ന്ന വ​സ്തു​ത. 2010ലും 2018​ലും 2022ലും ​നി​ർ​ണാ​യ​ക​മാ​യ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്യ​വും കോ​ട​തി എ​ടു​ത്തു​പ​റ​ഞ്ഞു.

പ്ലാ​സ്റ്റി​ക്കു​ക​ൾ പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളാ​യ പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം എ​ന്നി​വ​യി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പോ​ളി​മ​റു​ക​ൾ അ​ട​ങ്ങി​യ ഒ​രു​കൂ​ട്ടം സി​ന്ത​റ്റി​ക് വ​സ്തു​ക്ക​ളാ​ണ്. എ​ല്ലാ​ത്ത​രം ഉ​പ​ഭോ​ക്തൃ വ​സ്തു​ക്ക​ളു​ടെ​യും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​മ്മു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​ക​സ​ന മാ​തൃ​ക​ക​ൾ.

പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യം നി​ര​ന്ത​രം വൈ​വി​ധ്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തും വി​ല​കു​റ​ഞ്ഞ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​യ​തും ഈ ​വ​ള​ർ​ച്ച​യെ സ​ഹാ​യി​ച്ചു. നി​റം, രൂ​പം, കാ​ഠി​ന്യം, ക​നം, ന​ശീ​ക​ര​ണ​ശേ​ഷി തു​ട​ങ്ങി പ്ലാ​സ്റ്റി​ക്കു​ക​ൾ​ക്ക് വ്യ​ത്യ​സ്ത ഗു​ണ​വി​ശേ​ഷ​ങ്ങ​ളു​ണ്ട്.

ഇ​തു പ​രി​സ്ഥി​തി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​മ്പോ​ൾ അ​വ ന​ശി​ച്ചു​പോ​കാ​തെ വി​വി​ധ അ​വ​സ്ഥ​ക​ളി​ലേ​ക്കു മാ​റു​ന്നു. വ്യ​വ​സാ​യ​വും ഉ​പ​ഭോ​ക്താ​ക്ക​ളും അ​നു​ഗ്ര​ഹ​മെ​ന്നു ക​രു​തു​ന്ന പ്ലാ​സ്റ്റി​ക്കി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പ്ര​കൃ​തി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദോ​ഷം ചെ​യ്യു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​മാ​യി ഭാ​രം കു​റ​ഞ്ഞ​തും ന​ശി​ക്കാ​ത്ത​തു​മാ​യ സ്വ​ഭാ​വം.

1950ക​ൾ മു​ത​ലാ​ണ് പ്ലാ​സ്റ്റി​ക് വ്യാ​പ​ക​മാ​യി നി​ല​വി​ൽ വ​ന്ന​ത്. എ​ല്ലാ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും ഇ​വ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് പാ​ക്കേ​ജിം​ഗാ​ണ്. അ​തി​വേ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ർ​ഷി​ക പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ഏ​ക​ദേ​ശം 30-40 ശ​ത​മാ​നം നി​ല​വി​ൽ പാ​ക്കേ​ജിം​ഗി​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചു ത​യാ​റാ​ക്കി​യ പ​ല ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തും ഈ ​വി​ഷ​യ​ത്തി​ലെ വെ​ല്ലു​വി​ളി​യാ​ണ്. യൂ​റോ​പ്പി​ലെ 33 രാ​ജ്യ​ങ്ങ​ളി​ൽ തെ​റ്റാ​യ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണം വ​രു​ത്തി​വ​ച്ച പ്ര​ശ്ന​ങ്ങ​ൾ ഇ​നി​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​റെ​യും പ​ല പ്ര​തി​സ​ന്ധി​ക​ളു​മു​ണ്ട്. 2022ലെ ​ച​രി​ത്ര​പ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട യു​എ​ൻ ആ​ഗോ​ള പ​രി​സ്ഥി​തി ഉ​ട​ന്പ​ടി പ​രാ​ജ​യ​പ്പെ​ട്ട​ത് ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. പ്ര​ശ്ന​ത്തെ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്കം എ​ല്ലാം അ​വ​താ​ള​ത്തി​ലാ​ക്കി.

ബു​സാ​നി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചാം​വ​ട്ട ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത 170 രാ​ജ്യ​ങ്ങ​ളി​ൽ എ​ൺ​പ​തോ​ളം രാ​ജ്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​റ​വി​ട​മാ​യ ന​വ​പോ​ളി​മ​ർ (Virgin Polymer) ക്ര​മേ​ണ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഏ​ക ഫ​ല​പ്ര​ദ​മാ​യ വ​ഴി​യെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ച്ചു.

എ​ന്നാ​ൽ, എ​ണ്ണ ഖ​ന​ന​ത്തെ​യും പെ​ട്രോ​കെ​മി​ക്ക​ൽ ശു​ദ്ധീ​ക​ര​ണ​ത്തെ​യും ആ​ശ്ര​യി​ച്ച് സ​മ്പ​ദ്വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ത്ത വ​ലി​യ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ പ​ല​തും ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളെ എ​തി​ർ​ക്കു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ആ​വ​ശ്യ​ങ്ങ​ളെ, പ​രി​സ്ഥി​തി​വാ​ദ​ത്തി​ന്‍റെ മ​റ​വി​ലു​ള്ള വ്യാ​പാ​ര ത​ട​സ​ങ്ങ​ളാ​യി​ട്ടാ​ണ് അ​വ​ർ കാ​ണു​ന്ന​ത്.

ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ക്കേ​ണ്ട ഒ​ന്നാ​യി പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് 2022ലെ ​പ്ര​മേ​യ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്ക​പ്പു​റ​മാ​ണെ​ന്നും അ​വ​ർ ക​രു​തു​ന്നു. അ​തി​ൽ പി​ന്നീ​ടും ലോ​ക​രാ​ജ്യ​ങ്ങ​ൾ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ഉ​ത്പാ​ദ​ന വെ​ട്ടി​ക്കു​റ​വി​നെ എ​തി​ർ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ. പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന്‍റെ മൂ​ന്നി​ലൊ​ന്ന് പു​ന​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള ശേ​ഷി​യേ ഇ​ന്ത്യ​യി​ലു​ള്ളൂ എ​ന്ന കാ​ര്യം ന​മ്മ​ൾ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

സ​മ്പ​ദ്വ്യ​വ​സ്ഥ​യ്ക്ക് പ്ലാ​സ്റ്റി​ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ് എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലും ന​മ്മു​ടെ പ​രി​സ്ഥി​തി​യി​ലും സ​മു​ദ്ര പ​രി​സ്ഥി​തി​യി​ലും ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ പ​ഠി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യി​ക്കൂ​ടാ.

ച​രി​ത്ര​ത്തി​ന്‍റെ​യും ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ന്‍റെ​യും തെ​റ്റാ​യ ഭാ​ഗ​ത്തു​നി​ന്ന് നി​ര​ന്ത​രം അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ലും ന​ല്ല​ത് ക്ര​മാ​നു​ഗ​ത​വും ആ​സൂ​ത്രി​ത​വു​മാ​യ പി​ന്മാ​റ്റ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പ​രി​പൂ​ർ​ണ​മാ​യ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​ണ്.

 

Latest News

Up