Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prag Arch Dioces

ക​ർ​ദി​നാ​ൾ ഡൊ​മി​നി​ക് ദു​ക അ​ന്ത​രി​ച്ചു

പ്രാ​​​​​​ഗ്: ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്ക് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്രാ​​​ഗ് അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ഡൊ​​​​​​മി​​​​​​നി​​​​​​ക് ദു​​​​​​ക (82) അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. ചെ​​​​​​ക്കോ​​​​​​സ്ലൊ​​​​​​വാ​​​​​​ക്യ​​​​​​യി​​​​​​ലെ ക​​​​​​മ്യൂണി​​​​​​സ്റ്റ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ പ്ര​​​തി​​​ക​​​രി​​​ച്ച​​​തി​​​ന് 15 മാ​​​സ​​​ത്തോ​​​ളം ജ​​​​​​യി​​​​​​ൽ​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ​​​

ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കെ ജ​​​നാ​​​ധി​​​പ​​​ത്യ ചെ​​​​​​ക്കോ​​​​​​സ്ലൊ​​​​​​വാ​​​​​​ക്യ​​​​​​യു​​​​​​ടെ ഭാ​​​​​​വി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വാ​​​​​​ക്ലാ​​​​​​വ് ഹാ​​​​​​വ​​​​​​ലു​​​​​​മാ​​​​​​യി സു​​​​​​ഹൃ​​​​​​ദ്ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലാ‌​​​​​​യി. ക​​​​​​മ്യൂണി​​​​​​സം ത​​​​​​ക​​​​​​രു​​​​​​ക​​​​​​യും 1989ൽ ​​​​​​വാ​​​​​​ക്ലാ​​​​​​വ് ഹാ​​​​​​വ​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​പ്പോ​​​​​​ൾ സ​​​​​​ഭ​​​​​​യു​​​​​​ടെ സ്വ​​​​​​ത്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യി ധാ​​​​​​ര​​​​​​ണ​​​​​​യി​​​​​​ലാ​​​​​​കു​​​​​​ക​​​​​​യും ക​​​​​​മ്യൂണി​​​​​​സ്റ്റ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത സ​​​​​​ഭ​​​​​​യു​​​​​​ടെ സ്വ​​​​​​ത്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ വി​​​​​​ട്ടു​​​​​​കി​​​​​​ട്ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

1998ൽ ​​​​​​ബി​​​​​​ഷ​​​​​​പ്പാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്ത​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ദ്ദേ​​​​​​ഹം ചെ​​​​​​ക് ബി​​​​​​ഷ​​​​​​പ്സ് കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. 2010 മു​​​​​​ത​​​​​​ൽ 2022 വ​​​​​​രെ പ്രേ​​​​​​ഗ് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പാ​​​​​​യി​​​​​​രു​​​​​​ന്നു.2012ൽ ​​​​​​ബ​​​​​​ന​​​​​​ഡി​​​​​​ക്‌​​​​​​ട് പ​​​​​​തി​​​​​​നാ​​​​​​റാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ളാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി.

കു​​​​​​ടും​​​​​​ബ​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​നാ​​​​​​യി ശ​​​​​​ക്ത​​​​​​മാ​​​​​​യി വാ​​​​​​ദി​​​​​​ച്ചി​​​​​​രു​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നി​​​​​​ര​​​​​​വ​​​​​​ധി പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ ര​​​​​​ചി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

Latest News

Up