നെടുമ്പാശേരി: കൊച്ചി രാജ്യന്തര വിമാനത്താവള ലിമിറ്റഡ്(സിയാൽ) ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുമായി(എൻഡിഎംഎ) സഹകരിച്ച് അന്താരാഷ്ട്ര ടെർമിനൽ (ടി-3) അറൈവൽ ഏരിയയിൽ ദുരന്തനിവാരണ ഉപകരണ പ്രദർശനം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു പ്രദർശനം. പ്രദർശനത്തോടൊപ്പം തത്സമയ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
സിയാലിന്റെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് വിഭാഗം, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എന്നിവയ്ക്കൊപ്പം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ മോക് ഡ്രിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്ക