Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Progress Report

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും; മണിയെ ചോദ്യംചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദിണ്ടിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നു ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു മണി പോലീസിനു നല്കിയ മൊഴി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും.

അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.

Latest News

Up