Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rabbies

വി​ഴി​ഞ്ഞ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യും വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ​യു​മ​ട​ക്ക​മാ​ണ് നാ​യ ക​ടി​ച്ച​ത്.

ക​ല്ലു​വെ​വെ​ട്ടാ​ൻ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ അ​സി​യ (9), ആ​ദി​ൽ മു​ഹ​മ്മ​ദ് (7), വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ അ​സി​ക (18), മൈ​ദി​ൻ പീ​രു​മു​ഹ​മ്മ​ദ് (37), ഹ​സ​നാ​ർ (60), ഇ​ൻ​സ​മാം ഹ​ക്ക്(31), അ​ബു​ഷൗ​ക്ക​ത്ത് (56), വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സി​ലെ വാ​ർ​ഡ​ൻ സു​നി​റ്റ് (35) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി ക​ടി​യേ​റ്റ​വ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​സി​യ​യു​ടെ ഇ​ട​ത് കൈ​യി​ലും കാ​ലി​ലും അ​തു​പോ​ലെ ആ​ദി​ലി​ന് വ​ല​തു​കാ​ലി​ലെ തു​ട​യി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സു​നി​റ്റി​ന് ഇ​ട​തു​കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്.

പി​ന്നാ​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന അ​സി​ക, ഷെ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ഹ​സ​നാ​ർ, ഇ​ൻ​സ​മാം ഹ​ക്ക് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യെ പി​ടി​കി​ട്ടി​യ​തോ​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു.

Latest News

Up