Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mamgotathil

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ര​ണ്ട് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ട് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള​ളി​യ സെ​ഷ​ൻ​സ് കോ​ട​തി ന​ട​പ​ടി​യ്ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​തി​ലൊ​ന്ന്.

ആ​ദ്യ​ത്തെ കേ​സി​ൽ രാ​ഹു​ലി​നെ ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ജ​ഡ്ജ് കെ. ​ബാ​ബു ക​ഴി​ഞ്ഞ​യാ​ഴ്ച നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം ഇ​ന്ന് ന​ട​ക്കും.

ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ കേ​സി​ൽ രാ​ഹു​ലി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ‍​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജ​ഡ്ജ് സി. ​ജ​യ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​തി​നി​ടെ, ര​ണ്ടാം ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ വ്യ​വ​സ്ഥ​ക​ളോ​ടെ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. ഒ​ര​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഹാ​ജ​രാ​കു​മെ​ന്നു​മാ​ണ് രാ​ഹു​ൽ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​പ്പീ​ലി​ലെ ഹൈ​ക്കോ​ട​തി തീ​രു​മാ​നം അ​റി​ഞ്ഞ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

 

 

Latest News

Up