Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain Touched

വി​ണ്ണ് മ​ണ്ണി​നെ തൊ​ട്ട രാ​ത്രി

ദൈ​​വം ഭൂ​​മി​​യെ സ്പ​​ർ​​ശി​​ച്ച ആ ​​ആ​​ർ​​ദ്ര​​മാ​​യ നി​​മി​​ഷ​​ത്തി​​ൽ, ലോ​​കം ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്ത​​മാ​​യി! ക്രി​​സ്മ​​സ് ജ​​ന​​ന​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ക​​ഥ മാ​​ത്ര​​മ​​ല്ല; എ​​ല്ലാം മാ​​റ്റി​​മ​​റി​​ച്ച സ്പ​​ർ​​ശ​​ന​​ത്തി​ന്‍റെ സ​​മ​​യം കൂ​​ടി​​യാ​​ണ്.

സ്നേ​​ഹസ്പ​​ർ​​ശ​​ന​​ത്തി​​ന് മ​​റ്റൊ​​ന്നി​​നെ പൂ​​ർ​​ണ​​മാ​​യും സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​യും എ​​ന്ന​​തി​​ന്‍റെ ഉ​​ദാ​​ത്ത​​മാ​​യ തെ​​ളി​​വാ​​ണ് ക്രി​​സ്മ​​സ്. ദൈ​​വം ഭൂ​​മി​​യി​​ലേ​​ക്ക് ത​​ന്‍റെ ക​​ര​​ങ്ങ​​ൾ നീ​​ട്ടി​​യ​​പ്പോ​​ൾ, അ​​വി​​ടു​​ന്ന് ഒ​​രു സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ക മാ​​ത്ര​​മ​​ല്ല ചെ​​യ്ത​​ത് - അ​​വ​​ൻ ന​​മ്മു​​ടെ ജീ​​വി​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി, മി​​ശി​​ഹാ സ്വ​​ർ​​ഗം ഭൂ​​മി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു, ദൈ​​വ​​ത്തി​​ന്‍റെ സ്നേ​​ഹം മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തി​​ൽ പൊ​​തി​​ഞ്ഞു. അ​​ങ്ങ​​നെ ന​​ൽ​​ക​​ലും വി​​ട്ടു​​കൊ​​ടു​​ക്ക​​ലും ഒ​​ന്നുചേ​​ർ​​ന്ന​​പ്പോ​​ൾ സ്നേ​​ഹം ഭൂ​​മി​​യി​​ൽ ജ​​ന​​ന​​മെ​​ടു​​ത്തു. അ​​തു​​വ​​ഴി ദൈ​​വ​​ത്തി​​ന്‍റെ സ്പ​​ർ​​ശ​​നം ഭൂ​​മി​​യെ പു​​ൽ​​കി.

ലോ​​ക​​ത്തി​​നു​വേ​​ണ്ടി ചെ​​റു​​താ​​കാ​​ൻ അ​​വി​​ടു​​ന്ന് കാ​​ണി​​ച്ച സ്നേ​​ഹ​​ത്തെ അ​​നു​​സ്മ​​രി​​ക്കു​​ന്ന ഈ ​​ദി​​ന​​ങ്ങ​​ളി​​ൽ ന​​മ്മു​​ടെ അ​​ഹം​ഭാ​​വ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കി​​ക്കൊ​​ണ്ട് മ​​റ്റു​​ള്ള​​വ​​ർ​​ക്കാ​​യി സ്വ​​യം ചെ​​റു​​താ​​കാ​​ൻ ന​​മു​​ക്ക് പ​​ഠി​​ക്കാം. നാം ​​പ​​ങ്കി​​ടു​​ന്ന സ്നേ​​ഹ​​ത്തി​​ൽ​നി​ന്നും മ​​റ്റു​​ള്ള​​വ​​ർ​​ക്കാ​​യി തു​​റ​​ക്ക​​പ്പെ​​ടു​​ന്ന ന​​മ്മു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ​നി​​ന്നും ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും ലോ​​ക​​ത്തി​​ൽ നി​​റ​​യ​​ട്ടെ. അ​​തു​​വ​​ഴി സ്വ​​ർ​ഗ​ത്തി​ന്‍റെ സ്പ​​ർ​​ശം വീ​​ണ്ടും ഭൂ​​മി​​യി​​ൽ പു​​ന​​ർ​​ജ്ജ​​നി​​ക്ക​​ട്ടെ.

“ഇ​​താ, സ​​ക​​ല​​വും ഞാ​​ന്‍ ന​​വീ​​ക​​രി​​ക്കു​​ന്നു”(​​വെ​​ളി​​പാ​​ട് 21:05). അ​​വി​​ടു​​ന്ന് സ​​ക​​ല​​തും ന​​വീ​​ക​​രി​​ക്കു​​ക​​യും അ​​വി​​ടു​​ത്തേ​​ക്ക് യോ​​ഗ്യ​​മാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ക്രി​​സ്മ​​സ് ഒ​​ന്നി​​ന്‍റെ​​യും അ​​വ​​സാ​​ന​​മ​​ല്ല; ഒ​​രു പു​​തി​​യ തു​​ട​​ക്ക​​മാ​​ണ്. അ​​തു​​കൊ​​ണ്ട് മി​​ശി​​ഹാ​​യു​​ടെ തി​​രു​​പ്പി​​റ​​വി നാം ​​ആ​​ഘോ​​ഷി​​ക്കു​​മ്പോ​​ൾ സ്നേ​​ഹം​കൊ​​ണ്ട് ഭൂ​​മി​​യെ സ്പ​​ർ​​ശി​​ച്ച ദൈ​​വം വാ​​ഗ്ദാ​​നം ചെ​​യ്ത ഒ​​രു ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി ന​​മ്മു​​ടെ ഹൃ​​ദ​​യം തു​​റ​​ക്കാം.ന​​മു​​ക്ക് അ​​വി​​ടു​​ത്തെ ദ​​യ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കാം, അ​​വി​​ടു​​ത്തെ സ​​ന്തോ​​ഷം പ​​ങ്കി​​ടാം, അ​​വി​​ടു​​ത്തെ സ്നേ​​ഹ​സ്പ​​ർ​​ശ​​നം ലോ​​ക​​ത്തി​​നു വീ​​ണ്ടും ന​​മു​​ക്ക് ന​​ൽ​​കാം. ഏ​​വ​​ർ​​ക്കും മി​​ശി​​ഹാ​​യു​​ടെ തി​​രു​​പ്പി​​റ​​വി​​യു​​ടെ മം​​ഗ​​ള​​ങ്ങ​​ൾ നേ​​രു​​ന്നു.

Latest News

Up